കാസർകോട് : പ്രഥമ കേരള പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ കല്ലുകടി. കേരള ശ്രീ പുരസ്കാരം താൻ സ്വീകരിക്കില്ലെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ. സംസ്ഥാന സർക്കാർ ശിൽപങ്ങളോട് അവഗണന കാണിക്കുന്നുയെന്നറിയിച്ചുകൊണ്ടാണ് കാനായി കേരളശ്രീ പുരസ്കാരം നിരസിക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പത്മ പുരസ്കാര മാതൃകയിൽ ആദ്യമായി കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തന്റെ ശിൽപങ്ങൾ തനിക്ക് മക്കളെ പോലെയാണെന്നും പീഡിപ്പിക്കപ്പെട്ട മക്കളെ കാണുമ്പോൾ മാതാവിനുണ്ടാകന്ന വേദനയാണ് തനിക്കിപ്പോൾ ഉള്ളതെന്ന് കാനായി മാധ്യമങ്ങളോടായി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കലകൾക്ക് സംസ്ഥാനത്ത് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. അവയെ പ്രോത്സാഹിപ്പിക്കാതെ ഈ പുരസ്കാരം എങ്ങനെ ഏറ്റു വാങ്ങും. സംസ്ഥാന ടൂറിസവും കലയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, അവയെ വികൃതമാക്കാനെ നോക്കിട്ടുള്ളുയെന്നും കാനായി കുറ്റപ്പെടുത്തി. 


ALSO READ : ഏഴരപ്പതിറ്റാണ്ടിന്‍റെ കഥകളി സംഗീത നിറവിൽ ആചാര്യ ജീവിതം; ആദരവായി കളിയച്ഛൻ പുരസ്കാരവും


"ശംഖുമുഖത്തെ സമുദ്രകന്യകാ ശിൽപ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്ടർ കൊണ്ടുവച്ച് ആ ശിൽപ്പത്തിന്റെ മഹിമ കെടുത്തി. അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളിയോട് ഇക്കാര്യം അറിയിച്ചിരുന്നു. പരിഹാരം കണ്ടെത്തിയില്ല. എന്റെ സുഹൃത്തും കൂടിയാണ് അദ്ദേഹം. ഹെലികോപ്ടർ കൊണ്ടുവന്ന് അവിടെ വച്ചത് എന്തിനാണെന്ന് എനിക്കറിയാം. തൽക്കാലം ഞാൻ അത് പറയുന്നില്ല. മൂന്ന് ശിൽപങ്ങളും എനിക്ക് സന്താനങ്ങളെ പോലെയാണ്. പീഡിപ്പിക്കപ്പെട്ട സന്താനങ്ങളെ കാണുമ്പോൾ അമ്മയ്ക്ക് എങ്ങനെയുണ്ടാകും? അതുപോലെയാണ് ശിൽപിക്ക്" കാനായി മാധ്യമങ്ങളോടായി പറഞ്ഞു. 


വേളിയിലെ സ്ഥിതിയും സമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ശംഖ സ്ഥാപിച്ച് അവിടെയുള്ളവർക്ക് വരുമാനം ലഭിച്ച് തുടങ്ങിയപ്പോൾ അവർ ദൈവത്തെ പോലെ കാണാൻ തുടങ്ങി. എന്നാൽ അതും വികൃതമാക്കിക്കളഞ്ഞു. കൂടാതെ വേളി ടൂറിസ്റ്റ് വില്ലേജ് പോലെ കണ്ണൂർ പയ്യാമ്പലത്ത് നിർമിച്ച പാർക്കും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. സ്ഥിതി വിശേഷങ്ങൾ ഇങ്ങനെ നിൽക്കെ അവാർഡ് എങ്ങനെയാണ് തനിക്ക് സ്വീകരിക്കനാകുകയെന്ന് കാനായി കുഞ്ഞിരാമൻ ചോദിച്ചു.


ഇന്നലെ സംസ്ഥാനത്തെ പരമോന്നത പുരസ്കാരമായ പ്രഥമ കേരള പുരസ്കാരം പ്രഖ്യാപിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.


ALSO READ : വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവൻകുട്ടി


പുരസ്‌കാര ജേതാക്കൾ


കേരള ജ്യോതി- എം.ടി. വാസുദേവൻ നായർ (സാഹിത്യം)


കേരള പ്രഭ
ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)


കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.