Drown Death : പാടത്തെ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
കൂട്ടുകാർ കൊപ്പം നീന്തിക്കൊണ്ടിരിക്കെ താണുപോയ ആദിത്യനെ നാട്ടുകാർ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പെ ആദിത്യൻ മരിച്ചിരുന്നു.
കൊച്ചി : ആലുവ മുപ്പത്തടം എടയാറ്റുചാലിൽ മഴ പെയ്തു നിറഞ്ഞ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യനാണ് (17) മരിച്ചത്. പ്ലസ് ടു വിദ്യാർഥിയാണ്
മെയ് 19 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് ആദിത്യൻ പാടത്തേക്കിറങ്ങിയത്. കൂട്ടുകാർ കൊപ്പം നീന്തിക്കൊണ്ടിരിക്കെ താണുപോയ ആദിത്യനെ നാട്ടുകാർ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പെ ആദിത്യൻ മരിച്ചിരുന്നു.
ALSO READ : Wind Alert : കനത്ത മഴയും അതിശക്തമായ കാറ്റും; മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിർദ്ദേശം
അച്ഛൻ സജീവൻ കല്പണിക്കാരനാണ്. അമ്മ ലത. കൃഷ്ണവേണി ഏക സഹോദരിയാണ്. ഈ പാടത്ത് കുട്ടികൾ മീൻ പിടിക്കാനും കളിക്കാനും മറ്റും എത്താറുണ്ട്. പുഴയിലിറങ്ങി താമസിയാതെ കുട്ടി ചെളിയിലേക്ക് പൂണ്ടു പോകുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.