Kerala Rain Alert : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
ഇന്ന് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ടും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Thiruvananthapuram : കേരളത്തിൽ കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ഇന്ന് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ടും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മത്സ്യത്തൊഴിലാളികളോടെ കടലിൽ പോകരുതെന്ന് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
ജൂലൈ 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 21ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ 20ന് കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും 21ന് കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: Kerala rain alert: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് മാറിത്താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ (Coastal area) താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ ഓറഞ്ച് ബുക്ക് 2021 ൽ പറഞ്ഞിരിക്കുന്ന എല്ലാ നടപടികളും പൂർത്തീകരിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുമ്പ് തന്നെ നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA