സംസ്ഥാനത്ത് വരുന്ന മൂന്നുമണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്നാണ് പറയുന്നത്.
ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട അതിശക്തമായി മാറിയ യാസ് ചുഴലിക്കാറ്റ് (Cyclone Yaas) ഇന്ന് ഉച്ചയോടെ പൂർണ്ണമായും കരതൊടും എന്നാണ് റിപ്പോർട്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ കേരളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം (Kerala Rain) ഉൾപ്പെടുന്നില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
Also Read: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow Alert) പുറപ്പെടുവിച്ചിട്ടുണ്ട്. മഴ 29 വരെ ശക്തമായി തുടരുമെന്നും ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കടലാക്രമണ സാധ്യത കൂടുതലായതിനാൽ ഈ മേഖലയിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...