Thiruvananthapuram : സംസ്ഥാനത്ത് (Kerala) ഇന്നും നാളെയും തീവ്ര മഴ (Rain Alert) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് 11 ജില്ലകളിലാണ് ഓറഞ്ച് (Orange Alert ) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെയുമുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് നിലവിൽ റെഡ് അലേർട്ട് (Red Alert)  ഇല്ലെങ്കിലും അതിന് സമംനമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥനത്ത് വിവിധ അണക്കെട്ടുകൾ തുറന്ന സാഹചര്യം ആയതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് ഉള്ളത്. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.


ALSO READ: Kerala Rain: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശമെന്ന് പി.പ്രസാദ്


നാളെ 12 കജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴയിൽ നേരിയ സഹമാനം രേഖപ്പെടുത്തിയിട്ടുണ്ട് . ഇതുകൂടാതെ വിവിധ പ്രദേശങ്ങളിൽ  മണ്ണിടിച്ചിലിന്  സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഭാഗമായി കേന്ദ്ര സേനയെയും വിവിധയിടങ്ങളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.


ALSO READ: Latest Alerts Kerala |മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം - മുഖ്യമന്ത്രി


 


ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് മട വീണു.  പ്രദേശത്താണ് മട വീണത്. മട വീണതിനെ തുടർന്ന് പ്രദേശത്ത് 400 ഏക്കറോളം വരുന്ന കൃഷി നശിച്ചു. ആലപ്പുഴയിൽ മഴയ്ക്ക് നേരിയ ശമനം രേഖപ്പെടുത്തിയിട്ടുണ്ട്, മതമല്ല കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് താഴാനും ആരംഭിച്ചിട്ടുണ്ട്. അതേസമയമ് മലയോരപ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


ALSO READ:  Idukki Dam Opening : മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിലെ ജലം പെരിയാർ വഴി അറബിക്കടലിലേക്ക്, കാണാം ആ മനോഹര ചിത്രങ്ങൾ   


സംസ്ഥനത്ത് മഴക്കെടുതിയിൽ (Heavy Rain) 200 കോടി രൂപയുടെ കൃഷിനാശം (Agriculture loss) ഉണ്ടായതായി മന്ത്രി പി.പ്രസാദ് (P Prasad) പറഞ്ഞു. പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി (Minister) കൂട്ടിച്ചേർത്തു.


കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.