Idukki: ജില്ലയില്‍ കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച (ജൂലൈ 7) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മഴക്കെടുതിയിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ട‍ര്‍ അറിയിച്ചു.


ഇടുക്കി ജില്ലയില്‍ ഇന്ന് വ്യാപകമായ മഴയാണ് ഉണ്ടായത്. എല്ലാ താലൂക്കുകളിലും ശക്തമായ  മഴ റിപ്പോർട്ട് ചെയ്തു. അതിശക്തമായ കാറ്റില്‍ മരങ്ങൾ വീണും മണ്ണിടിച്ചിൽ മൂലവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍  മരം വീണ് മൂന്നു പേർ മരിച്ചതോടെ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടർ നിരോധിച്ചു.  


അടുത്ത 5 ദിവസത്തേയ്ക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പില്‍  പറയുന്നു.  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.