Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കോഴിക്കോട്ടും കണ്ണൂരും റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ടും
ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,വയനാട്, കാസർകോട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോഴിക്കോടും കണ്ണൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,വയനാട്, കാസർകോട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബംഗാൾ ഉൾകടലിൽ വീണ്ടും ന്യുന മർദ്ദ സാധ്യത അറിയിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഒഡിഷ, ജാർഖണ്ഡിന് മുകളിലയുള്ള ന്യുന മർദ്ദം, അറബിക്കടലിൽ വടക്കൻ കേരള തീരത്തെ ന്യുന മർദ്ദ പാത്തി, തെക്കൻ ചൈന കടലിലും വിയറ്റ്നാംനും മുകളിലെ ന്യുന മർദ്ദം എന്നിവയുടെ സ്വാധീനം കേരളത്തിൽ ഇന്നും എല്ലാ ജില്ലകളിലും മഴ / കാറ്റ് തുടരും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു തീവ്രതയിൽ കുറവുണ്ടാകുമെങ്കിലും അടുത്ത 2-3 ദിവസം മഴ തുടരും. വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത.
ജൂലൈ 18/19 ഓടെ തെക്കൻ ചൈനകടലിലും വിയറ്റ്നാമിനും മുകളിൽ നിലവിലുള്ള ന്യുന മർദ്ദം ബംഗാൾ ഉൾകടലിൽ പ്രവേശിച്ചു വീണ്ടും പുതിയൊരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ പ്രാഥമിക സൂചന പ്രകാരം വടക്കൻ കേരളത്തിൽ മഴ തുടർന്നേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.