Political Murder: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; പ്രഭാത സവാരിക്കിടെ അക്രമിസംഘം വെട്ടിക്കൊന്നു

Political Murder: പ്രഭാത നടത്തത്തിനിടെയാണ് ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  

Written by - Ajitha Kumari | Last Updated : Jul 16, 2024, 10:18 PM IST
  • തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി
  • നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്
  • നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ആണ്‌ കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യൻ
Political Murder: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; പ്രഭാത സവാരിക്കിടെ അക്രമിസംഘം വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്. നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ആണ്‌ കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യൻ. 

Also Read: കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം!

പ്രഭാത നടത്തത്തിനിടെയാണ് ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി യാണ്കൊല്ലപ്പെട്ട  ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും സംശയമുണ്ട്. 

Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതൊക്കെ സൂപ്പറാ...!

കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങും കൊല്ലപ്പെട്ടിരുന്നു. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴായിരുന്നു ബൈക്കുകളിൽ എത്തിയ 6 അംഗ സംഘം കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. 

Also Read: ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസാരംഭത്തിന് തുടക്കം!

ആംസ്ട്രോങ് കൊലപാതക കേസിലെ പ്രതി കഴിഞ്ഞ ദിവസമാണ് പോലീസ് ഏറ്റുമുട്ടിലില്‍ കൊലപ്പെട്ടത്. ബിഎസ്പി നേതാവ് കെ ആംസ്ട്രോങിന്‍റെ കൊലക്കേസിൽ അറസ്റ്റ് ചെയപ്പെട്ട ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പോലീസ് വെടിവെച്ചു കൊന്നത്.  ചെന്നൈ മാധവാരത്ത് വെച്ചാണ് ഏറ്റുമുട്ടൽ കൊല നടന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News