തൃശ്ശൂർ: തെല്ല് ആശ്വാസമുയർത്തി ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞു. ഇന്നലെ രാത്രി കാര്യമായ മഴയില്ലാതായതാണ് ജലനിരപ്പ് കുറയാൻ കാരണമായത്. പുഴയിലെ നിലവിലെ ജലനിരപ്പ്  4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും


COMMERCIAL BREAK
SCROLL TO CONTINUE READING

8.1 ലേക്ക് എത്തിയാലാണ് മുന്നറിയിപ്പ് നൽകുന്നത്. ഏതാണ്ട് രണ്ടര അടിയോളം വെള്ളത്തിൻറെ അളവ് കുറഞ്ഞിട്ടുണ്ട്.
ഷോളയാർ അണക്കെട്ടിൽ നിന്നും പറമ്പിക്കുളത്തുനിന്നും വലിയ തോതിൽ വെളളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ALSO READ : DAM Opening Kerala|അണക്കെട്ടുകൾ തുറക്കുന്നത്: ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും


സെക്കന്‍ഡില്‍ 24.47 ക്യുമെക്സ് വെള്ളമാണ് ഷോളയാറിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത് നിലവിൽ 2663 അടിയാണ് അണക്കെട്ടിൻറെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2662.8 അടിയെത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. 


ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ


കുട്ടനാട് ഒന്നാംകരയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിട്ടുണ്ട്.അതേസമയം കുട്ടനാട്ടില്‍ പള്ളാത്തുരുത്തി, നെടുമുടി, കാവാലം മേഖലകളില്‍ ജലനിരപ്പുയര്‍ന്നു. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു. എ.സി റോഡില്‍ വെള്ളം കയറി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.