പത്തനംതിട്ട: തോരാതെ പെയ്യുന്ന മഴയിൽ പത്തനംതിട്ടയിൽ (Pathanamthitta) വീണ്ടും ഉരുൾപൊട്ടൽ (Landslide). ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി (Ranni) കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലുമാണ് വീണ്ടും ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഉരുൾപൊട്ടലിൽ കുരുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടങ്ങളിലാണ് ഉരുൾപൊട്ടിയത്. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കോട്ടമൺപാറയിൽ കാര്യമായ മഴയില്ലെങ്കിലും കുരുമ്പൻമൂഴിയിൽ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാർത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. 


Also Read: Kerala Rain| ആശങ്കയുണർത്തി വീണ്ടും മഴ, പത്തനംതിട്ടയിൽ ഉരുൾ പൊട്ടൽ


സംസ്ഥാനത്ത രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇടി മിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 


അതേസമയം മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. ജില്ലാ കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ നാളെ രാവിലെ 11 മണിക്ക് യോഗം ചേരും. എഡിഎം, ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.


Also Read: നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് മാര്‍ഗരേഖ അംഗീകാരം, മാവേലിക്കര ബിഷപ് മൂർ കോളേജ് സംസ്ഥാന SAAC അക്രഡിറ്റേഷന്‍ ലഭിക്കുന്ന കോളേജ്


മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 137.45 അടിയായി ഉയർന്നു. ഒരു മണിക്കൂർ കൊണ്ട് 0.10 അടിയാണ് ഉയർന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അതിനിടെ, മുല്ലപ്പെരിയാർ ജലനിരപ്പ് (Waterlevel) സംബന്ധിച്ച് ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. Spillway Shutter തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.