പത്തനംതിട്ട: ഇടമലയാർ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പമ്പാ ഡാമിന്റെ (Pampa Dam) രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യരുടെ ഉ​ത്ത​ര​വിന്‍മേലാണ് നടപടി എടുത്തത്.


Also Read: Dams Opening | ജാ​ഗ്രതയോടെ കേരളം; ഇടുക്കി, പമ്പ, ഇടമലയാർ ഡാമുകൾ തുറക്കുന്നു, നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി


ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ പ​ര​മാ​വ​ധി 10 സെ​ന്‍റിമീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്തവിധം പമ്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കിവി​ടു​ന്ന​തി​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.


ഇടമലയാറിൽ (Idamalayar Dam) നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ കെട്ടിലെത്തും. അതിന്റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല.   നാളെമുതൽ മഴ  കനക്കും എന്നാണ് റിപ്പോർട്ട്.  


Also Read: Horoscope 19 October: മിഥുനം രാശിക്കാർക്ക് ഇന്ന് ദിനം, എന്നാൽ കുംഭം മീനം രാശിക്കാർ ജാഗ്രത പാലിക്കുക 


 


അതിന്റെ അടിസ്ഥാനത്തിൽ  തുറക്കാനാണ് സാധ്യത.  ഇതിനിടയിൽ ഇടുക്കി ഡാം (Idukki Dam) ഇന്ന്  തുറക്കുമെന്നും റിപ്പോർട്ടുണ്ട്.  അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഇടുക്കിയിൽ തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ഇടുക്കിയിൽ നിന്നും തുറന്നു വിടും.   


വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.