Kerala Rain Updates: വെള്ളക്കെട്ട് രൂക്ഷം; ബസ് സർവീസ് നിർത്തി കെഎസ്ആർടിസി
വെള്ളക്കെട്ടിലൂടെയുള്ള ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവച്ചത്.
ആലപ്പുഴ: കനത്ത് മഴയെതുടർന്നുണ്ടായ (Heavy Rain) വെള്ളപ്പൊക്കത്തിൽ (Flood) ദുരിതത്തിലായി കുട്ടനാട് (Kuttanad) ജനത. റോഡുകളിലെല്ലാം വെള്ളം കയറിയതിനെ തുടർന്ന് എടത്വ–വീയപുരം–ഹരിപ്പാട് റോഡിൽ കെഎസ്ആർടിസി ബസ് സർവീസ് (Bus Service) നിർത്തി. AC റോഡിലും മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതിനാൽ ഈ റോഡിലും കെഎസ്ആർടിസി (KSRTC) സർവീസ് നടത്തുന്നില്ല.
വെള്ളക്കെട്ടിലൂടെയുള്ള ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവച്ചതെന്ന് ചങ്ങനാശേരി ഡിപ്പോ അറിയിച്ചു. അമ്പലപ്പുഴ, തകഴി, കരുവാറ്റ, പുറക്കാട് പാടശേഖരങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
Also Read: New low pressure | അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ പന്തളം ഡിപ്പോയിൽ നിന്നുള്ള മാവേലിക്കര - ഹരിപ്പാട് , അടൂർ ഡിപ്പോയിലെ കൈപ്പട്ടൂർ- പത്തനംതിട്ട, എടത്വ- വിയപുരം സർവ്വീസുകൾ ഇന്ന് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.
അതേസമയം, അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം (Low pressure) രൂപപ്പെട്ടു. മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്താണ് (Karnataka coastal area) പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുലാവർഷ സീസണിൽ (47 ദിവസം) രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ ഇത് കേരളത്തിന് കൂടുതൽ ഭീഷണിയാകില്ലെന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...