Kerala Ration Distribution: സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്ത് ഇന്നും  റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ച്‌ മാസത്തെ റേഷന്‍ വാങ്ങാനുള്ള സമയപരിധി ഏപ്രില്‍ 9 വരെ നീട്ടിയിട്ടുണ്ട്. റേഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.  


Also Read: Friends and Habits: ഈ ശീലങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ ശത്രുവിന് തുല്യം!! സൗഹൃദം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കുക 
  
റേഷന്‍ വാങ്ങാനായി രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയിരുന്നു. ഇ പോസ് മെഷീന്‍റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. 


അതേസമയം, ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആയിരുന്നു. അവധിയ്ക്ക് ശേഷം റേഷന്‍ വാങ്ങാനായി ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍  സെർവർ പണിമുടക്കി.  സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ വിശദീകരണം. 


റേഷൻ മസ്റ്ററിംഗ് പ്രതിസന്ധി, സെര്‍വര്‍ തകരാര്‍, സംസ്ഥാനത്ത് സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ കൈക്കൊണ്ടതാണ്. എന്നാല്‍,  നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.