തിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെ പുതുക്കിയ വേ​ഗ പരിധി ഇന്ന് മുതൽ(ജൂലൈ 1) പ്രാബല്യത്തിൽ വന്നു. ഇതുായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി പ്രകാരം  9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 4 വരി ദേശീയപാതയിൽ 100 കിലോമീറ്റർ വരെയും, 6 വരി ദേശീയപാതയിൽ 110 കിലോമീറ്റർ വരെയും സഞ്ചരിക്കാനാകും. അതേസമയം, മറ്റ് ദേശീയപാത, 3 വരി സംസ്ഥാനപാത എന്നിവയിൽ 90 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്ററും, മറ്റ് റോഡുകളിൽ 50 കിലോമീറ്ററും, നഗര റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി നിർണ്ണയിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: അന്ന് കൊലയാളികൾ സുധാകരന്റെ തൊട്ടടുത്ത് എത്തി; വെളിപ്പെടുത്തലുകൾ തുടർന്ന് ശക്തിധരൻ


ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക്ക് 7 വരി ദേശീയപാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയപാതയിൽ 90 കിലോമീറ്റർ, മറ്റു ദേശീയപാതകളിൽ 85 കിലോമീറ്റർ, 4 വരി സംസ്ഥാനപാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 70 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയുള്ള വേഗതയിൽ സഞ്ചരിക്കാവുന്നതാണ്. ചരക്ക് വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിലും, 4 വരി ദേശീയപാതയിലും 80 കിലോമീറ്റർ വേഗപരിധിയിലാണ് യാത്ര ചെയ്യാനാകുക. അതേസമയം, 4 വരി സംസ്ഥാനപാതകളിൽ 70 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് നിജപ്പെടുത്തിയ വേഗപരിധി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.