കേരളത്തിന്‍റെ സ്വന്തം ഓട്ടോ ടാക്സി സർവീസ് വരുന്നു . കേരള സവാരി ചിങ്ങം ഒന്ന് മുതൽ ആരംഭിക്കും . ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ടാക്സി സർവീസ് വരുന്നത് . 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായികഴിഞ്ഞു . തർക്കങ്ങളില്ലാതെ സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം . ഐടി,പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് . ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുന്നത് . സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് യാഥാർഥ്യമാകുന്നത് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഊബർ,ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലൈൻ ഓട്ടോ,ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡാണ് നിർദേശം നൽകിയത് . പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തുടങ്ങാനിരുന്ന പദ്ധതി പല കാരണങ്ങളാൽ നീണ്ടുപോയി . 


24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍റർ പദ്ധതിയുടെ പ്രത്യേകതയാണ് . സോഫ്റ്റ്വെയർ,ജിപിഎസ് എകോപനം,കാൾ സെന്‍റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ് . പൊതുജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.