തിരുവനന്തപുരം: കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഒരുങ്ങുന്നു. എറണാകുളം-ബാം​ഗ്ലൂർ റൂട്ടിലായിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിലവിൽ ട്രെയിനിന്റെ റേക്ക് കൊല്ലത്താണ്. എറണാകുളത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലത്ത് ഇട്ടിരിക്കുന്നത്. തീവണ്ടിയുടെ റേക്കുകൾ കേരളത്തിൽ എത്തിയെങ്കിലും സർവീസ് ആരംഭിക്കുന്ന തിയതി ഇതുവരെ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മം​ഗലാപുരം റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. ആദ്യ വന്ദേഭാരത് സർവീസ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. സംസ്ഥാനത്ത് നിലവിൽ നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിൻ സർവീസുകളിലും ബുക്കിങ് നല്ല രീതിയിൽ നടക്കുന്നുണ്ട്.


ALSO READ: ടിടിഇക്കുനേരെ വീണ്ടും ആക്രമണം, ഇത്തവണ ജനശതാബ്ദി എക്സ്പ്രസില്‍


1 – 20633 കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
2 – 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
3 – 20631 കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (ആലപ്പുഴ വഴി)
4 – 20632 തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ട്രയിൻ.


മൂന്നാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രാ സമയം ഒമ്പത് മണിക്കൂറാകും. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് സെമി ഹൈ സ്പീഡ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് സർവീസ് ആണ്. ഇത് 800 കിലോമീറ്ററിൽ താഴെയുള്ള അല്ലെങ്കിൽ പത്ത് മണിക്കൂറിൽ താഴെ സമയമെടുക്കുന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റിസർവ്ഡ്, എയർ കണ്ടീഷൻഡ് ചെയർ ട്രെയിൻ സർവീസാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.