തിരുവനന്തപുരം : സംസ്ഥാന എസ്എസ്എൽസി പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 16ന് ആരംഭിക്കുന്ന പരീക്ഷ 21-ാം തിയതി വരെയാണുള്ളത്. പത്താം ക്ലാസുകാർക്ക് രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഐടി പരീക്ഷ ടൈം ടേബിളിൽ ഉൾപ്പെടുത്തിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താം ക്ലാസുകാരുടെ ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങൾ രാവിലെ 9.45 മുതൽ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12.30 വരെയാണ് സംഘടിപ്പിക്കുക. രണ്ടാം ഭാഷ, ഹിന്ദി, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഉച്ചയ്ക്ക് 2 മണി മുതൽ 3.45 വരെയാണ് നടത്തുക. 


ALSO READ : Kerala SSLC Plus Two Exam 2022 | എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 10ന് ശേഷം; ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ പത്തിനകം പൂർത്തിയാക്കും



പ്ലസ് ടു കാർക്ക് പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 4.45 വരെയുമാണ് പരീക്ഷ. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 4.15 വരെയാണ് പരീക്ഷയുടെ സമയം. 


എന്നാൽ ബയോളജി മ്യൂസിക് എന്നീ വിഷയങ്ങൾക്ക് സമയം മാറ്റമുണ്ട്. ബയോളജി ഉച്ചയ്ക്ക് 2 മണി മുതൽ 4.20 വരെയും മ്യൂസിക് ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെയുമാണ് പരീക്ഷയുടെ സമയം.


ALSO READ : Kerala SSLC Plus Two Exam 2022 | SSLC പ്ലസ് ടു മോഡൽ പരീക്ഷ തിയതി പ്രഖ്യാപിച്ചു; പൊതുപരീക്ഷ ഏപ്രിൽ മാസത്തിൽ



അതേസമയം എസ്എസ്എൽസി പ്ലസ് ടു പൊതുപരീക്ഷ ഏപ്രിൽ 10ന് ശേഷമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്ന് മുതൽ ഒമ്പത് ക്ലാസുകളുടെ വാർഷിക പരീക്ഷ ഏപ്രിൽ 10 വരെയാണെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.