Kerala Sslc Result 2022: റിസൾട്ട് തീയ്യതി പ്രഖ്യാപിച്ചു, എങ്ങിനെ നോക്കാം എസ്എസ്എൽസി, പ്ലസ്ടു ഫലം?
ഫലം പ്രഖ്യാപിച്ചതിന് ശേഷം keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ റിസൾട്ട് പരിശോധിക്കാം (sslc plus-two results 2022)
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫല തീയ്യതികൾ പ്രഖ്യാപിച്ചു. ജൂണ്‍ 15-നാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നത്. ജൂണ്‍ 20-ന് ഹയര്‍ സെക്കന്ററി ( Higher ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഫലം പ്രഖ്യാപിച്ചതിന് ശേഷം keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ റിസൾട്ട് പരിശോധിക്കാം. സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ കർശനമായ COVID-19 മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് SSLC പരീക്ഷ ഓഫ്‌ലൈൻ മോഡിൽ നടന്നത് ഇടയിലുണ്ടായ ഹയർ സെക്കൻഡറി ചോദ്യ പേപ്പർ വിവാദത്തിൽ ആശങ്കയുണ്ടായെങ്കിലും പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചു.
നടപടിയുടെ ഭാഗമായി ഹയർ സെക്കന്‍ററി കെമിസ്ട്രി ഉത്തരക്കടലാസുകൾ പുതിയ ഉത്തര സൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.
റിസൾട്ട് എങ്ങനെ നോക്കാം
1.keralaresults.nic.in
2.sslcexam.kerala.gov.in
3.keralapareekshabhavan.in
എന്നിങ്ങനെയാണ് എസ്എസ്എൽസി ഫലം പരിശോധിക്കാനുള്ള വെബ്സൈറ്റുകൾ. ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കുക.റോൾ നമ്പറും മറ്റ് വിശദാംശങ്ങളും പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക ഫലം സ്ക്രീനിൽ ദൃശ്യമാകും റഫറൻസിനായി ലഭിച്ച ഫലത്തിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. കഴിഞ്ഞ ഏപ്രിൽ 28-നായിരുന്നു പരീക്ഷ നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...