ഇന്ന് ജൂൺ 15ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി എസ്എസ്എൽസി 2022 ന്റെ ഫലം പ്രഖ്യാപിക്കുന്നത്. 4.26 ലക്ഷം വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ചഎസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എൽസി എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാലരലക്ഷത്തോളം പേർ ഒരേ സമയം ഒരു സൈറ്റിലേക്ക് വരുമ്പോൾ ഫലം ലഭിക്കുന്നത് അൽപം വൈകാൻ സാധ്യയുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസ വകപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫല പ്രഖ്യാപനം നടത്തുന്നത്. ആറ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്നത്.


1. www.prd.kerala.gov.in,  


2. result.kerala.gov.in, 


3. examresults.kerala.gov.in, 


4. https://pareekshabhavan.kerala.gov.in,  


5. https://sslcexam.kerala.gov.in, 


6. https://results.kite.kerala.gov.in


എന്നീ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് നിങ്ങളുടെ എസ്എസ്എൽസി ഫലം അറിയാൻ സാധിക്കുന്നതാണ്.


ALSO READ : Kerala Sslc Results 2022: ഗോപാലേട്ടൻറെ പശു വരെ പാസായ എസ്എസ്എൽസി കാലം; ട്രോളി കൊന്നില്ലന്നേയുള്ളു


കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. അവ ചുവടെ നൽകുന്നു.


SSLC (HI)-  http://sslchiexam.kerala.gov.in   


THSLC (HI)- http:/thslchiexam.kerala.gov.in 


THSLC - http://thslcexam.kerala.gov.in


AHSLC - http://ahslcexam.kerala.gov.in


ALSO READ : Kerala Sslc Results 2022: 98-ൽ കുറഞ്ഞില്ല, കഴിഞ്ഞ മൂന്ന് വർഷവും മികച്ച വിജയക്കണക്ക്, ഇത്തവണ ?


മൂന്ന് ക്ലിക്കിൽ ഫലം എങ്ങനെ വേഗത്തിൽ അറിയാം?


1. മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രവേശിക്കുക (പരമാവധി ലിസ്റ്റിൽ നൽകിയിരിക്കുന്ന അവസാനത്തെ വെബ്സൈറ്റിൽ പ്രവേശിക്കുന്നതാണ് നല്ലത്. കാരണം ആദ്യം നൽകിയിരിക്കുന്ന ലിങ്കുകളിൽ കൂടുതൽ പേർ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾക്ക് ഫലം ലഭിക്കുന്നത് വൈകും)


2. SSLC അഡ്മിറ്റ് കാർഡ് നൽകിയിരിക്കുന്ന നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ഒപ്പം ജനന തിയതി രേഖപ്പെടുത്തേണ്ട സ്ഥാനത്ത് അതും രേഖപ്പെടുത്തുക 


3. റോൾ നമ്പറും ജനന തിയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ് നൽകുക.  നിങ്ങൾ അപ്പോൾ ഫലം ലഭിക്കുന്നതാണ്.


ഫലം ലഭ്യമാക്കുന്നതിന് മുമ്പ് പ്രധാനമായ ഒരു കാര്യം ശ്രദ്ധിക്കണം. സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് ഫലം വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.


ALSO READ : Kerala SSLC Result 2022: എസ്.എസ്.എൽ.സി ഫലം അതിവേഗം അറിയാം 'പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ


ഫലം എസ്എംഎസ് വഴിയും അറിയാം


sslcexam.kerala.gov.in 2022 ഫലം പരിശോധിക്കാൻ, KERALA10<RegistrationNumber> എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക,തുടർന്ന് '56263' എന്നതിലേക്ക് അയയ്‌ക്കുക, സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ കേരള ബോർഡ് SSLC 2022 സ്കോർകാർഡ് വിശദാംശങ്ങൾ നൽകുന്ന SMS നിങ്ങൾക്ക് ലഭിക്കും.


4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.