Kerala Sslc Results 2022: 98-ൽ കുറഞ്ഞില്ല, കഴിഞ്ഞ മൂന്ന് വർഷവും മികച്ച വിജയക്കണക്ക്, ഇത്തവണ ?

കഴിഞ്ഞ മൂന്ന് വർഷത്തെയും വിജയശതമാനം പരിശോധിച്ചാൽ ഇത്തവണയം വിജയശതമാനം താഴാൻ യാതൊരു സാധ്യതയും ഇല്ല ( kerala sslc results 2022)

Written by - M Arun | Last Updated : Jun 15, 2022, 02:39 PM IST
  • കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിച്ചാൽ ഇത്തവണയും വിജയശതമാനം 99 ശതമാനത്തിൽ ആയിരിക്കും
  • കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്
  • കണക്കുകൾ നോക്കിയാൽ 4.26 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്
Kerala Sslc Results 2022: 98-ൽ കുറഞ്ഞില്ല, കഴിഞ്ഞ മൂന്ന് വർഷവും മികച്ച വിജയക്കണക്ക്, ഇത്തവണ ?

തിരുവനന്തപുരം: ഇനി മണിക്കൂറുകൾ മാത്രമാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കാൻ. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂടെ രക്ഷിതാക്കളുടെയും ചെറുതല്ലാത്ത ആശങ്കകളും അൽപ്പം ടെൻഷനുമാണ് ഓരോ മണിക്കൂറുകളിലുമുള്ളത്.

കഴിഞ്ഞ മൂന്ന് വർഷത്തെയും വിജയശതമാനം പരിശോധിച്ചാൽ ഇത്തവണയം വിജയശതമാനം താഴാൻ യാതൊരു സാധ്യതയും ഇല്ല. കോവിഡ് കാലമായിട്ടും അപ്രതീക്ഷിത പ്രതിസന്ധികളിൽ 2021-ൽ മികച്ച വിജയം നേടാൻ ആയി.

ALSO READ : Kerala SSLC Results 2022 Live : ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും, തത്സമയം ഫലം അറിയാം

2019-ൽ വിജയശതമാനം 98.11 ആയിരുന്നു, അന്ന് 4,34, 729 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,26,513 വിദ്യാർഥികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 37,334 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. അതേസമയം 2020-ൽ വിജയശതമാനം  0.71 ശതമാനം വർധിച്ച് 98.82 ആയി ഉയർന്നു. 4,22,092 പേർ പരീക്ഷ എഴുതിയതിൽ വിജയിച്ചത് 4,17,101 പേരാണ്.  41,906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്സ് നേടി.

2021-ലെ കണക്കുകൾ പരിശോധിച്ചാൽ വിജയശതമാനം 99.47 ശതമാനമാണ്. 4,21,887 പേർ പരീക്ഷ എഴുതിയതിൽ 4,19,651 പേരാണ് വിജയിച്ചത്. 0.65 ശതമാനമാണ് കൂടിയ വിജയ ശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 1,21,318 ആയി ഉയർന്ന് റെക്കോർഡ് നേട്ടമാണ് ഉണ്ടായത്.

ALSO READ: Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഇനി ഇത്തവണത്തെ കണക്കുകൾ നോക്കിയാൽ 4.26 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം നടത്തിയ പരീക്ഷയിൽ പ്രതിസന്ധികളും ഏറെയുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്. കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിച്ചാൽ ഇത്തവണയും വിജയശതമാനം 99 ശതമാനത്തിൽ തന്നെ ആയിരിക്കും എന്നാണ് വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News