തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലങ്ങൾ ജൂൺ 15-ന് പ്രസിദ്ധീകരിച്ചേക്കും. എന്നാൽ ജൂൺ 10-നാണ് ഫലം എത്തുന്നത് എന്നും വിവരമുണ്ട്. ഇതിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.keralaresults.nic.in, keralapareekshabhavan.in എന്നീ വെബ്സൈറ്റുകൾ വഴിയാവും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാർഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ  നൽകി ഫലങ്ങൾ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടന്നത്. സർക്കാരിൻറെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഫലങ്ങള്‍ പരിശോധിക്കാം. അവയാണ് താഴെ പറയുന്നത്. നേരത്തെ ജൂൺ 15-നായിരുന്നു ഫലങ്ങൾ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ചില വെബ്സൈറ്റുകൾ ജൂൺ-10ന് ഫലം എത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു.


ഫലങ്ങൾ പരിശോധിക്കാനുള്ള സൈറ്റുകൾ


keralapareekshabhavan.in
keralaresults.nic.in 2021
sslcexam.kerala.gov.in 2021 result
results.itschool.gov.in
www.result.kite.kerala.gov.in 2021
results.nic.in
results.kerala.nic.in
kbpe.org
prd.kerala.gov.in



എങ്ങനെ ഫലം പരിശോധിക്കാം


1. കേരള ബോർഡ് എസ്എസ്എൽസിയുടെ പോർട്ടൽ  keralaresults.nic.in സന്ദർശിക്കുക


2. താഴെയായി keralaresults.nic.in 2022  ലോഗിൻ വിൻഡോ കാണാം


3. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി  ഫലം ക്ലിക്ക് ചെയ്യാം


4. സ്‌കോർകാർഡ് നിങ്ങളുടെ സ്‌ക്രീനിൽ കാണാം.


5. www.result.kite.kerala.gov.in പത്താം ക്ലാസ് റിസൾട്ട് ഫയൽ ഡൗൺലോഡ് ചെയ്ത് ഭാവിയിലെ റഫറൻസിനായി സേവ് ചെയ്തുകൊണ്ട് ഈ പ്രക്രിയ അവസാനിപ്പിക്കുക.


എസ്എംഎസ് വഴി


sslcexam.kerala.gov.in 2022 ഫലം പരിശോധിക്കാൻ, KERALA10<RegistrationNumber> എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക,തുടർന്ന് '56263' എന്നതിലേക്ക് അയയ്‌ക്കുക, സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ കേരള ബോർഡ് SSLC 2022 സ്കോർകാർഡ് വിശദാംശങ്ങൾ നൽകുന്ന SMS നിങ്ങൾക്ക് ലഭിക്കും.കേരളം,ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 2943 കേന്ദ്രങ്ങളിലായി 4,26,999 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 408 വിദ്യാർഥികൾ പ്രൈവറ്റായും പരീക്ഷ എഴുതി.


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.