Kerala SSLC Results 2022:  വിദ്യാര്‍ഥികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന SSLC പരീക്ഷാ ഫലം പുറത്തുവന്നു.  ഇത്തവണ 99.26 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടി മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂര്‍ ആണ്  മുന്നില്‍ നില്‍ക്കുന്നത്. 99.76 ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ്  വിജയ ശതമാനം നേടിയത്   വയനാട് ജില്ലയാണ്.  98.07% കുട്ടികള്‍ ഈ ജില്ലയില്‍ വിജയിച്ചു.  


എന്നാല്‍, ഏറ്റവും കൂടുതല്‍ A+ നേടിയ ജില്ല മലപ്പുറമാണ്.  3024 കുട്ടികള്‍ ഇവിടെ A+ നേടി. 


Also Read:  Kerala SSLC Results 2022 Live : എസ്എസ്എല്‍സി ഫലങ്ങൾ പ്രഖ്യാപിച്ചു, എപ്ലസുകാർ കുറഞ്ഞു, തത്സമയം ഫലം അറിയാം


റിസള്‍ട്ട് ലഭ്യമാകുന്നത്  സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.  ആറ് വെബ്സൈറ്റിലൂടെ എസ്എസ്എൽസി ഫലം (SSLC Result 2022) ലഭിക്കും. 



1. www.prd.kerala.gov.in  


2. result.kerala.gov.in 


3. examresults.kerala.gov.in


4. https://pareekshabhavan.kerala.gov.in  


5. https://sslcexam.kerala.gov.in 


6. https://results.kite.kerala.gov.in


മുകളില്‍ പറഞ്ഞിരിയ്ക്കുന്ന  വെബ്‌സൈറ്റിലൂടെ  എസ്എസ്എൽസി ഫലം അറിയാൻ സാധിക്കും.  


SSLC Result 2022 വളരെ വേഗത്തില്‍ എങ്ങിനെ അറിയാം?


 വെറും  3 ക്ലിക്ക്, പരീക്ഷാഫലം  നിങ്ങളുടെ കൈയില്‍...!!


1. മുകളിൽ നൽകിയിരിക്കുന്ന ഏതെങ്കിലും  വെബ്സൈറ്റില്‍  പ്രവേശിക്കുക.


2. SSLC അഡ്മിറ്റ് കാർഡില്‍ നൽകിയിരിക്കുന്ന നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ഒപ്പം ജനന തിയതി രേഖപ്പെടുത്തേണ്ട കോളത്തില്‍ അതും രേഖപ്പെടുത്തുക 


3. റോൾ നമ്പറും ജനന തിയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ്  ബട്ടണ്‍ ക്ലിക്ക് ചെയ്യുക,  നിങ്ങളുടെ പരീക്ഷാഫലം കണ്‍ മുന്‍പില്‍....!! 


പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി പ്രിന്‍റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കാം...   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.