Kerala State Film Awards 2022: ബിജു മേനോനും ജോജുവും മികച്ച നടന്മാർ, രേവതി നടി
സംവിധായകൻ ജിയോ ബേബിക്ക് പ്രത്യേക ജൂറി പുരസ്കാരവും പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. രേവതിയാണ് മികച്ച നടി. മികച്ച സംവിധായകൻ ദിലീഷ് പോത്തൻ ആണ്. സംവിധായകൻ ജിയോ ബേബിക്ക് പ്രത്യേക ജൂറി പുരസ്കാരവും പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം.
ആർക്കറിയാം എന്ന ചിത്രത്തിനാണ് ബിജു മേനോന് പുരസ്കാരം ലഭിച്ചത്. നായാട്ട്, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജോജു പുരസ്കാരത്തിന് അർഹനായത്. ഭൂതകാലം എന്ന ചിത്രത്തിനാണ് രേവതിക്ക് പുരസ്കാരം ലഭിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് മികച്ച ജനപ്രിയ ചിത്രം.
മികച്ച സ്വഭാവനടി - ഉണ്ണിമായ പ്രസാദ് (ജോജി)
മികച്ച സ്വഭാവ നടൻ - സുമേഷ് മൂർ (കള)
മികച്ച പശ്ചാത്തലസംഗീതം - ജസ്റ്റിൻ വർഗീസ് - ചിത്രം ജോജി
മികച്ച സംഗീതസംവിധായകൻ - ഹിഷാം അബ്ദുൾ വഹാബ് - ചിത്രം ഹൃദയം
മികച്ച പിന്നണി ഗായിക - സിത്താര കൃഷ്ണകുമാർ (കാണെക്കാണെ)
മികച്ച പിന്നണി ഗായകൻ - പ്രദീപ് കുമാർ (മിന്നൽ മുരളി)
മികച്ച ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ (ചുരുളി)
മികച്ച വിഷ്വൽ എഫക്ട്: മിന്നൽ മുരളി ആൻഡ്രൂസ്
എഡിറ്റർ - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
കലാസംവിധായകൻ - ഏ വി ഗോകുൽദാസ്, തുറമുഖം
മികച്ച കുട്ടികളുടെ ചിത്രം - കാടകം
മികച്ച ബാലതാരം - മാസ്റ്റർ ആദിത്യൻ (നിറയെ തത്തകളുള്ള മരം), സ്നേഹ അനു (തല)
ഡബ്ബിങ് ആർട്ടിസ്റ്റ്: ദേവി എസ്
വസ്ത്രാലങ്കാരം മെൽവി ജെ, മിന്നൽ മുരളി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...