കോഴിക്കോട് : വെള്ളമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ച വിദ്യാർഥി അവശനിലയിൽ. ഫെബ്രുവരി 12ന് ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർഥി സംഘത്തിലെ കുട്ടിയാണ് ആസിഡ് കഴിച്ചത്. തൃക്കരിപ്പൂരിൽ നിന്ന് വന്ന് സംഘം ബീച്ചിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നിതിനിടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയെ ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്നു സുഹൃത്തിനും പൊള്ളലേറ്റു. കൈയ്യിലും പുറത്തമായിട്ടാണ് പരിക്ക്. രാസലായിനി കുടിച്ച ഉടൻ തന്നെ വിദ്യാർഥി ഛർദിക്കുകയും അത് സുഹൃത്തിന്റെ ശരീരത്തിൽ വന്ന് പതിക്കുകയായിരുന്നു. ഇരുവരും ചികിത്സ പുരോഗമിക്കുകയാണ്.


ഇതൊരു ബ്രേക്കിങ് വാർത്തയാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.