കെഎസ്‌യു സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ നേതാക്കൾക്കിടയിൽ അമർഷവും ഭിന്നതും രൂക്ഷം . കെ എസ് യുവിൻ്റെ ചുമതലയുള്ള രണ്ട് കെപിസിസി നേതാക്കൾ കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ തർക്കം ചർച്ചയാവുകയാണ്. പ്രായപരിധി കർശനമായി നടപ്പിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. പുനസംഘടനയിൽ കെപിസിസി അധ്യക്ഷനും അതൃപ്തി രേഖപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

101 പേർ അടങ്ങുന്ന സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നപ്പോൾ കെ എസ് യുവിൽ പൊട്ടിത്തെറി. സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി ആഗ്നേയ നന്ദൻ പുനഃസംഘടനയിൽ രൂപപ്പെട്ട തർക്കങ്ങളെ തുടർന്ന് ചുമതല ഏറ്റെടുക്കില്ലെന്ന് പറഞ്ഞു മാറി നിൽക്കുകയാണ്.


കെഎസ്‌യു ഭാരവാഹികളുടെ പ്രായപരിധി 29 വയസ്സ് ആക്കണമെന്നത് അട്ടിമറിച്ചുവെന്ന ആരോപണവും ശക്തമാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ശരത് ശൈലേശ്വരന് വയസ് 32. മാത്രമല്ല, മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതോടൊപ്പം അവിവാഹിതർ പട്ടികയിൽ ഉൾപ്പെട്ടതും ഒരു വിഭാഗം നേതാക്കൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.


പട്ടിക പുറത്തു വന്നതിന് പിന്നാലെ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെയാണ് കെ എസ് യു വിൻ്റെ ചുമതലയുള്ള കെപിസിസി അംഗങ്ങളായ അഡ്വ.കെ ജയന്തും വി.ടി.ബൽമാറും കഴിഞ്ഞ ദിവസം രാജിവെച്ചത്. ചുമതലയൊഴിഞ്ഞ ശേഷം കെപിസിസി അധ്യക്ഷന് രാജിക്കത്ത് അയക്കുകയും ചെയ്തു. നിലവിൽ എൻ എസ് യു ഐ ചുമതലയുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തും പുനസംഘടനയിൽ രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. 


കെഎസ്‌യു വാട്സപ്പ് ഗ്രൂപ്പിൽ അതൃപ്തി തുറന്നു പറഞ്ഞതിന് പിന്നാലെ തന്നെ ഇതിനെതിരെ ചില വാചകങ്ങളും കുറച്ചിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെ, മൗനം ബലഹീനതയാണെന്ന് കരുതരുത്. പലപ്പോഴും പാർട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ മിണ്ടാതിരിക്കുന്നതിനെ ബലഹീനതയായി കാണരുത്. അർഹതപ്പെട്ട അംഗങ്ങൾക്ക് മാത്രം അഭിനന്ദനങ്ങൾ. ഇങ്ങനെയാണ് കെഎം അഭിജിത്ത് എഴുതിയത്.


പുനസംഘടന വന്നപ്പോൾ തന്നെ മുൻ ഭാരവാഹികളോടോ മുൻ കമ്മിറ്റികളോടോ ഒന്നും വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്നും പരാതിയുണ്ട്. അവിവാഹിതരുടെ കാര്യത്തിൽ കഴിഞ്ഞ കമ്മറ്റിയിൽ ശക്തമായി തീരുമാനമെടുത്തെങ്കിലും അതും നടപ്പിലാക്കിയില്ല. വിവാഹിതരെ ഒഴിവാക്കണമെന്ന നിർദ്ദേശത്തിനും ആരും വില കൽപ്പിച്ചില്ല. ഇക്കാരണങ്ങളും പട്ടിക പുറത്തുവന്നപ്പോൾ നേതാക്കൾ തമ്മിലുള്ള ഭിന്നതക്കും പടലപ്പിണക്കത്തിനും കാരണമായിട്ടുണ്ട്. 


വി.ഡി സതീശൻ, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ പക്ഷത്തിന് മേൽക്കൈ നൽകിയുള്ളതാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള പട്ടിക. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ നോമിനികളെ തള്ളിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് മഹിളാ കോൺഗ്രസ് സംസ്ഥാന പുനസംഘടന പട്ടിക പുറത്തുവന്നപ്പോഴും നേതാക്കൾക്കിടയിൽ ഭിന്നതയും അസ്വസ്ഥകളും രൂക്ഷമായിരുന്നു. കെപിസിസിക്ക് ഒരേസമയം പ്രതിസന്ധിയും തലവേദനയുമാവുകയാണ് പുനഃസംഘടന ലിസ്റ്റുകൾ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.