തിരുവനന്തപുരം : സംസ്ഥാന കോവിഡ് പ്രതിസന്ധി വീണ്ടും ഉടലെടുക്കാനുള്ള സാഹചര്യം മുന്നിൽ കണ്ട് രാത്രികാല കർഫ്യുവിന് (Night Curfew) പിന്നാലെ തിയറ്ററുകൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. നാളെ കഴിഞ്ഞ് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് തിയറ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി രണ്ട് വരെ സക്കൻഡ് ഷോ പ്രദർശനം നടത്താൻ തിയറ്ററുകൾക്ക് അനുമതി ഉണ്ടാകില്ല. കേരളത്തിൽ ഒമിക്രോൺ വ്യാപനം ഉടലെടുക്കാൻ സാധ്യത ഉണ്ടാകുമെന്ന് കണക്കൂട്ടലുകളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം. 


ALSO READ : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ രാത്രിയാത്രാ നിരോധനം


സംസ്ഥാനത്ത് ഇന്നലെ ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളുടെ പട്ടികയിൽ തിയറ്ററുകളിലെ രാത്രികാല ഷോകളെ പറ്റി പരാമർശിച്ചിരുന്നില്ല. ഇതിൽ വ്യക്തത വരുത്താനാണ് സർക്കാർ തിയറ്ററുകളിലെ സക്കൻഡ് ഷോ ജനുവരി 2 വരെ നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുന്നത്. 


ALSO READ : ഡൽഹിയിൽ കനത്ത കോവിഡ് നിയന്ത്രണം; സ്കൂൾ, കോളേജ്, തിയറ്റർ, ജിം തുടങ്ങിയവ അടച്ചിടും


രാത്രി പത്ത് മണി മുതൽ രാവിലെ 5 വരെയാണ് നൈറ്റ് കർഫ്യു. പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.