ആയുർവേദ കോളേജിൽ ഒഴിവ്; 57000 രൂപയിലധികം ശമ്പളം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ എമർജൻസി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ ഡ്രൈവറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും.
അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ എമർജൻസി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എം.ബി.ബി.എസ് ആണ് യോഗ്യത. പ്രതിമാസ വേതനം 57,525 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 9ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിനു പങ്കെടുക്കണം.
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...