THiruvananthapuram : കേരളത്തിൽ രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് കണ്ടെത്താനുള്ള സെറോ സർവേ നടത്താൻ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് രോഗബാധ, വാക്‌സിൻ എന്നിവയിലൂടെ രോഗപ്രതിരോധ ശേഷി കൈവരിച്ചവരെ കണ്ടെത്താനാണ് സർവേ നടത്തുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായി ആണ് കേരളം സ്വന്തമായി സീറോ സർവേ നടത്താൻ ഒരുങ്ങുന്നത്. വിവിധ പ്രദേശങ്ങൾ വേർതിരിച്ചായിരിക്കും പഠനങ്ങൾ നടത്തുന്നത്.  തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ പഠനം നടത്തും. അതുകൂടാതെ ആളുകളുടെ പ്രായം അനുസരിച്ച് വേർതിരിച്ചതും പഠനങ്ങൾ നടത്തും.


ALSO READ: Kerala COVID : കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്


18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ,  5 - 17 വയസ് പ്രായമുള്ള കുട്ടികൾ,   ഗർഭിണികൾ എന്നിങ്ങനെ തരാം തിരിച്ചായിരിക്കും പഠനം നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗബാധ വർധിക്കുന്ന സഹവചര്യത്തിൽ  സർവ്വേയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. 


ALSO READ: Kerala COVID Situation : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 68% കോവിഡ് കേസുകൾ കേരളത്തിൽ നിന്ന്, സംസ്ഥാനം ഇന്ത്യക്ക് അപമാനമാകുകയാണെന്ന് K സുരേന്ദ്രൻ


ICMR നടത്തിയ സെറോ സര്‍വയലന്‍സ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗം വന്നോ വാക്‌സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളു. അതേസമയം കേരളത്തിൽ 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്.


ALSO READ: : Kerala COVID Update : ഇന്ന് 32,000 കടന്ന് കേരളത്തിലെ കോവിഡ് കണക്ക്, TPR 20 ശതമാനത്തിന് അരികിൽ, മരണം 179


കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വാർത്തകുറിപ്പിലൂടെ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.