തിരുവനന്തപുരം: കോവിഡ് ബാധ വരുത്തിവച്ച  സാമ്പത്തിക  പ്രതിസന്ധി മറികടക്കാന്‍ മദ്യപാനികളെ  കൂട്ടുപിടിച്ച്  സംസ്ഥാന സര്‍ക്കാരും...  


COMMERCIAL BREAK
SCROLL TO CONTINUE READING

സാമ്പത്തിക  പ്രതിസന്ധി  തരണം ചെയ്യാന്‍  മദ്യത്തിന്‍റെ നികുതി 10 മുതൽ 35 ശതമാനംവരെ വര്‍ദ്ധിപ്പിക്കാനാണ് നികുതിവകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടെ എല്ലാത്തരം മദ്യങ്ങൾക്കും ഒപ്പം  ബിയറിനും വിലകൂടും.


മദ്യവിൽപ്പന ശാലകൾ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവിൽവരു൦.  അതിനായി വിൽപ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തിൽ മാറ്റംവരുത്തി ഓർഡിനൻസ് ഇറക്കണം. ഈ വിഷയം മന്ത്രിസഭ ചർച്ചചെയ്ത് തീരുമാനിക്കും. വിൽപ്പനയിൽ കുറവ് വന്നില്ലെങ്കിൽ വർഷം പരമാവധി 600-700 കോടിരൂപവരെ അധിക വരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്. കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35% നികുതി വര്‍ദ്ധിക്കും.  


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മദ്യനികുതി താരതമ്യേന കൂടുതലാണ്.78 മുതൽ 212% വരെയാണ് ഇവിടെ നിലവിലെ നികുതി.  ഇനിയും നികുതി വര്‍ധിപ്പിക്കുന്നത് മദ്യപാനികളെ സംബന്ധിച്ചിടത്തോളം ഖേദകരമായ വാര്‍ത്ത തന്നെ. 


 കോവിഡ് lock down മൂലം സംഭവിച്ച വരുമാനക്കുറവ് നികത്താൻ മറ്റുപല സംസ്ഥാനങ്ങളും മദ്യത്തിന് നികുതി കൂട്ടിയിരുന്നു. ഡൽഹിയിൽ 70% ആണ് മദ്യത്തിന്  നികുതി കൂട്ടിയത്.  


അതേസമയം,  മദ്യ വില്‍പ്പനയിലൂടെ വരുമാനം നേടാന്‍ സംസ്ഥാനസര്‍ക്കാരുകളെ പിന്തുണയ്ക്കുകയാണ് സുപ്രീംകോടതിയും.  കോവിഡ് പ്രതിരോധം മുന്നില്‍ക്കണ്ട് മദ്യം ഓൺലൈനിൽ വിൽക്കുന്നതോ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നതോ ആയ നടപടികള്‍  പരിഗണിക്കാനാണ് സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.


lock down പിൻവലിക്കുന്നതുവരെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിൽ മദ്യഷോപ്പുകൾ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിയ്ക്കുകയാണ്. എന്നാല്‍, മദ്യത്തിന്‍റെ  ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും അനുമതിനൽകിയിട്ടുമുണ്ട്.