തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ  Covid നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് കോവിഡ്  കേസുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍  നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  നിര്‍ണ്ണായക തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്.  


വ്യാഴാഴ്ച മുതല്‍  മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. കൂടാതെ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക്  ഒരാഴ്ചത്തെ നിര്‍ബന്ധിത   ക്വാറന്‍റൈന്‍ നടപ്പിലാക്കും. വാക്സിനേഷന്‍ ഊര്‍ജിതമാക്കും,  ഒപ്പം പോലീസ് പരിശോധനയും  വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 


കൂടാതെ, തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ പോളിംഗ് ഏജന്റുമാരേയും പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ സെക്ട്രറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. 


തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ  RT-PCR പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.  ജില്ലയില്‍  കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന  പശ്ചാത്തലത്തിൽ  അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


Also read: കൊറോണയുടെ രണ്ടാം വരവില്‍ വ്യത്യസ്ത രോഗലക്ഷണള്‍, ജാഗ്രത അനിവാര്യം


അതേസമയം, ഇന്ന് സംസ്ഥാനത്ത് 3502 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്.  തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തില്‍ വന്‍  വര്‍ദ്ധനവ്‌ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് ക്ലസ്റ്റര്‍‌ രൂപംകൊള്ളുന്നത് തടയാനാണ് നിയന്ത്രങ്ങള്‍ കര്‍ശനമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.