കൊച്ചി: CPM State Conference: സിപിഎം രൂപംകൊണ്ട ശേഷം വിഎസ് ഇല്ലാതെ ആദ്യ സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയിൽ ചേരും.  92 ന് ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം വിഎസ് ഉയർത്തിയ വിഷയങ്ങളെ കുറിച്ചായിരുന്നു ചർച്ചകളെല്ലാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആർക്കും തന്റെ കൈപ്പിടിയിൽ ഒതുക്കിവയ്ക്കാൻ ആകാത്ത ഒരു നേതാവാണ് അച്യുതാനന്ദൻ. 80 മുതൽ 92 വരെ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു.  ശേഷം 92 ൽ കോഴിക്കോട് സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചു തോറ്റതോടെയാണ് സമ്മേളനങ്ങളിലെ ചർച്ചകൾ വിഎസ് കേന്ദ്രീകൃതമായത്. 


Also Read: CPM: പ്രതിഭയെ തള്ളി പാര്‍ട്ടി; കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഏരിയ സെക്രട്ടറി


കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയും നിലവിലെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വിഎസ് കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനനപ്രിയനായ നേതാവാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.  ജനകീയ  പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമായ കാര്യമാണ്. ഇതിനിടയിൽ പാർട്ടിയുമായി പലതവണ പിണങ്ങിയും ഇണങ്ങിയും നിൽക്കുന്ന നേതാവിനേയും നമ്മൾ കണ്ടു.  എന്തായാലും ഇന്ന് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് കാരണം അദ്ദേഹത്തിൻറെ അനാരോഗ്യം കാരണം മാത്രമാണ്. 


ഇന്ന് കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ രാവിലെ 09:30 ന് മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പാർട്ടി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. 


Also Read: Russia Ukraine War News: ആറാം ദിവസവും ആക്രമണം രൂക്ഷം; റഷ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കി യുഎസ്  


സമ്മേളനത്തിൽ പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തുന്നതോടൊപ്പം പുതിയ വികസനങ്ങളുടെ കാഴ്ചപ്പാടുകൾ നിർദ്ദേശിക്കുന്ന നയരേഖയും അവതരിപ്പിക്കും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി വികസന നയരേഖയും അവതരിപ്പിക്കും.


സമ്മേളനം കടുത്ത കൊവിഡ് മാർഗരേഖ പാലിച്ചാകും നടക്കുക.  ഇന്ന് എറണാകുളം ജില്ല ചുവപ്പണിയുന്നത് അതായത് സിപിഎം സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഏതാണ്ട് മുപ്പത് വർഷത്തിന് ശേഷമാണ്.   ചെങ്കോട്ടയുടെ മാതൃകയിലാണ് സമ്മേളന നഗരിയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 400 പ്രതിനിധികളായിരിക്കും സമ്മേളനത്തിൽ പങ്കെടുക്കുക. ചരിത്രത്തിലാദ്യമായി ഇടതു സർക്കാറിന് തുടർഭരണം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് സിപിഎം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.