കൊച്ചി: കേരള സർവ്വകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നടപടി   റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വിധി പറയൽ 22 ലേക്ക് മാറ്റി. പുതിയ കക്ഷിചേരൽ ഹർജിയെ തുടർന്നാണ് വിധിപറയൽ മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള സർവ്വകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ .എന്നാൽ താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്ന് പുറത്താക്കിയതെന്ന് ഗവർണ്ണർ അറിയിച്ചിരുന്നു.


ചാൻസലറായ തന്റെ നടപടികൾക്കെതിരെ ഹർജിക്കാർ പ്രവർത്തിച്ചതു കൊണ്ടാണ് പ്രീതി പിൻവലിച്ചതെന്നും ,സെനറ്റ് താനുമായി നിഴൽ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവർണ്ണര്‍ വ്യക്തമാക്കുന്നു. എന്നാൽ പ്രീതി പിൻവലിക്കുന്നത് നിയമ പ്രകാരമാകണമെന്ന് കോടതിയും ചൂണ്ടിക്കാട്ടുകയുണ്ടായി.


കേരള സർവകലാശാല വൈസ്‌ചാൻസലർ നിയമനത്തിന്‌ രണ്ട്‌ അംഗങ്ങളെ ഉൾപ്പെടുത്തി സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച്‌, തിരക്കിട്ട്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചതെന്തിനെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. . സെനറ്റ്‌ അംഗങ്ങളിൽ സമ്മർദം ചെലുത്താനാണിതെന്ന് ചാൻസലർക്ക്‌ പറയാമെങ്കിലും വേഗത്തിൽ  ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചത് ശരിയായില്ലെന്ന്‌ കോടതി വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.