Thiruvananthapuram : സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) വാരാന്ത്യ ലോക്ഡൗൺ (Weekend Lockdown) ഇല്ല. പെരുന്നാൾ ആഘാഷങ്ങൾ പ്രമാണിച്ചാണ് ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബക്രീദ് പ്രമാണിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് മൂന്നാം തരംഗത്തിന് (Covid Third Wave)  സാധ്യതയുള്ള സാഹചര്യത്തിലും കോവിഡ് രോഗബാധ വലിയ മാറ്റമില്ലാതെ തുടര്ന്ന് സാഹചര്യത്തിലും പൊതുജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ഈ മൂന്ന് ദിവസങ്ങളിലും എ,ബി,സി വിഭാഗങ്ങളിലാണ് പ്രധാനമായും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.


ALSO READ: Covid നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ കര്‍ശന ജാഗ്രതയ്ക്ക് പോലീസിന് നിര്‍ദ്ദേശം


എ,ബി,സി വിഭാഗങ്ങളിലുള്ള ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും കൂടതെ  സ്വര്‍ണ്ണക്കട, ചെരുപ്പുകട, ഫാന്‍സി ഷോപ്പുകള്‍, ഇലക്ട്രോണിക് ഷോപ്പുകള്‍, തുണിക്കട എന്നീ കടകൾക്കും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ കടകൾക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാനുള്ള  അനുമതിയും നൽകിയിട്ടുണ്ട്.


അതേസമയം ഡി കാറ്റഗറിയിൽപ്പെടുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രമാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രം ജാഗ്രത പാലിച്ച് നിയന്ത്രണങ്ങൾക്ക് (Covid Protocol) വിധേയമായി കടകൾ തുറക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.  എന്നാൽ ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്.


 


ALSO READ: Lockdown Relaxations Kerala: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും


അതേസമയം മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ (Covid restrictions) കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി (Police chief) അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


 


ALSO READ: Kerala COVID Update : 16,000ത്തിലേക്ക് എത്തി സംസ്ഥാനത്തെ കോവിഡ് കണക്ക്, മരണം 114


ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെഎണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന്  എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.