Lockdown Relaxations Kerala: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും

ബക്രീദിനു മുന്നോടിയായി സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണിൽ ഇളവ് നൽകാൻ സർക്കാർ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 07:13 PM IST
  • ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്.
  • ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി. വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിലാകും ഇളവുകൾ. ട്രിപ്പിൾ ലോക്ഡൗണുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല.
  • ടെസ്റ്റ് പോസിറ്റിവിറ്റി താഴ്ത്തി കൊണ്ട് വന്നാൽ മാത്രമെ കൂടുതൽ ഇളവുകൾ അനുവദിക്കൂ.
Lockdown Relaxations Kerala: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളേയും ഉൾപ്പെടുത്തി.ബക്രീദിനു മുന്നോടിയായി സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണിൽ ഇളവ് നൽകാൻ സർക്കാർ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്.ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി. വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിലാകും ഇളവുകൾ. ട്രിപ്പിൾ ലോക്ഡൗണുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി താഴ്ത്തി കൊണ്ട് വന്നാൽ മാത്രമെ കൂടുതൽ ഇളവുകൾ അനുവദിക്കൂ. നിലവിൽ 10 ശതമാനത്തിൽ തന്നെയാണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പരമാവധി കുറച്ച് അഞ്ച് ശതമാനത്തിൽ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News