അമ്യൂസ്മെന്റ് പാർക്കെന്ന് കണ്ടാൽ തോന്നും; ഗുഹയിലെ ക്ലാസ്മുറിക്ക് മാത്രമല്ല, പഠനരീതിയിലുമുണ്ട് വ്യത്യാസം
സ്കൂൾ ഗേറ്റ് മുതൽ തുടങ്ങുന്നതാണ് തവനൂരിലെ ഗവൺമെന്റ് വിദ്യാലയത്തിന്റെ വിശേഷങ്ങൾ, ഇടയ്ക്കിടെ ഡിസൈൻ മാറ്റാവുന്നതാണ് ഗേറ്റ്. സ്കൂളിലേക്ക് കടന്നാൽ മുത്തശ്ശനും മുത്തശ്ശിയുമാണ് കുട്ടികളെ സ്വീകരിക്കുന്നത്, തൊട്ടപ്പുറത്ത് ചെറിയൊരു പുഴയും, പുഴയിലൊരു തോണിയും, കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ളതാണ് തോണി.
മലപ്പുറം: അമ്യുസ്മെന്റ് പാർക്കിന് സമാനമായി കുട്ടികൾക്ക് കളിച്ചുല്ലസിച്ച് പഠിക്കാനുള്ള സർക്കാർ സ്‌കൂൾ മലപ്പുറത്ത് ഒരുങ്ങി. മലപ്പുറം തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് യുപി സ്‌കൂളാണ് ഹൈടെക് സ്‌കൂളാക്കിയത്. സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്കായാണ് ഈ അത്യാധുനിക സൗകര്യങ്ങൾ.
സ്കൂൾ ഗേറ്റ് മുതൽ തുടങ്ങുന്നതാണ് തവനൂരിലെ ഗവൺമെന്റ് വിദ്യാലയത്തിന്റെ വിശേഷങ്ങൾ, ഇടയ്ക്കിടെ ഡിസൈൻ മാറ്റാവുന്നതാണ് ഗേറ്റ്. സ്കൂളിലേക്ക് കടന്നാൽ മുത്തശ്ശനും മുത്തശ്ശിയുമാണ് കുട്ടികളെ സ്വീകരിക്കുന്നത്, തൊട്ടപ്പുറത്ത് ചെറിയൊരു പുഴയും, പുഴയിലൊരു തോണിയും, കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ളതാണ് തോണി.
പിന്നെയും മുന്നോട്ട് പോയാൽ ക്ലാസ്സ് മുരിയല്ല, ഗുഹയും, ഗുഹ കവാടവും ഗുഹക്കുള്ളിലേക്ക് കയറിയാൽ അതിനകത്ത് ക്ലാസ് മുറി. ഓരോ ക്ലാസ് മുറികൾക്കും പ്രത്യേകതയുണ്ട് , പാരമ്പരഗത രീതിയിലല്ല ഈ ഹൈടെക് ക്ലാസ് മുറികളിലെ പഠനം .
19 ലക്ഷം രൂപയാണ് സ്‌കൂളിങ്ങനെയാക്കാൻ ചെലവായത്. ഇതിൽ 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചതാണ്, ബാക്കി സ്‌കൂൾ അധികൃതർ തന്നെ കണ്ടെത്തി, തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് യുപി സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂൾ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...