തിരുവനന്തപുരം : വിഷു ബംബർ ആയ 10 കോടി അടിച്ച ഭാ​ഗ്യവാനെ തേടിയുള്ള നെട്ടോട്ട‌ത്തിലാണ് കേരളം. ഇന്ന് ഉച്ചയ്ക്കായിരുന്നു ഇതിന്റ നറുക്കെടുപ്പ്. തിരുവനന്തപുരത്താണ് 10 കോടിയുടെ ബംബർ അടിച്ചിരിക്കുന്നത്. എച്ച്.ബി 727990 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. പഴവങ്ങാടി ‌​ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള ചൈതന്യാ  ലക്കി സെന്ററിൽ  നിന്ന്  വിൽക്കാനായി കൈമാറിയ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് പതിനാലാം തിയ്യതിയാണ് ഭാ​ഗ്യക്കുറി നൽകിയത്. വളളക്കടവ് സ്വദേശികളായ ജെസീന്തയും ഭർത്താവ് രം​ഗനും ചേർ‌ന്നാണ് ഇവിടെനിന്നും ടിക്കറ്റ് വിൽക്കാനായി വാങ്ങിയത്. ഇവർ തിരുവനന്തപുരം എയർ‌പ്പോർട്ടിലാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവർ ഉൾപ്പെടെയുള്ളവർ‌ക്കാണ് ഇവർ ടിക്കറ്റ് വിറ്റിരിക്കുന്നത്. 


ALSO READ : Kerala Vishu Bumper 2022 Lottery Result : വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; പത്ത് കോടിയുടെ ഭാഗ്യശാലി തിരുവനന്തപുരത്ത് വിറ്റ ലോട്ടറിക്ക്



എയർപ്പോർട്ടിൽ എത്തുന്ന ഡ്രൈവർ‌മാർക്കും , വിദേശത്ത് നിന്നും വരുന്നവർക്കും ഇവർ‌ ഭാഗ്യക്കുറി നൽകിയിട്ടുണ്ട്. ആർക്കാണ് നൽകിയതെന്ന് കൃത്യമായി ഇവർ‌ക്ക് ഓർമ്മയില്ല.   ഇനി വിദേശികൾക്ക് ആർ‌ക്കെങ്കിലുമാണോ ടിക്കറ്റ് നൽകിയതെന്ന സംശയവും ഇവർക്കുണ്ട്. അത് ആരായാലും തിരഞ്ഞ് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.


അറുപതിനായിരം രൂപവരെ  കൊടുക്കുന്ന ടിക്കറ്റിന് അടിക്കാറുണ്ടെങ്കിലും ബംബർ അടിക്കുന്നത് ആദ്യമായിട്ടാണ്. ഇതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ് ജസീന്തയും രം​ഗനും.  ചൈതന്യയിൽ നിന്ന് വിൽക്കുന്ന ലോട്ടറിയ്ക്കും ബംബർ അടിക്കുന്നത് ആദ്യമായാണ്. അതിന്റെ ആഹ്ളാദത്തിൽ മധുര വിതരണവും ഇവിടെ ഉണ്ടായിരുന്നു. ബംബർ അടിച്ചത് അറിഞ്ഞ് നിരവധിപേരാണ് ഇവിടെ ലോട്ടറി എടുക്കാൻ എത്തുന്നത്. ബംബറിന് പുറമേ മറ്റു സമ്മാനങ്ങളും ഇവിടെ വിറ്റ ലോട്ടറികൾക്ക് ലഭിച്ചിട്ടുണ്ട്. 


ALSO READ : നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു; സർക്കാരിനെതിരെ ഉമ്മന്‍ചാണ്ടി


ആറ് സീരിസുകളിലായാണ് ഭാ​ഗ്യക്കുറി ടിക്കറ്റുകൾ ഇത്തവണ ഇറക്കിയത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കാണ്.  കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.