തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറക്കെടുത്തു. പത്ത് കോടി രൂപ ഒന്നാം സമ്മാനമായ ബിആർ 85ന്റെ ഭാഗ്യക്കുറി വിറ്റ് പോയിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ്. HB 727990 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഗിരീഷ് കുറുപ്പ് എന്ന ഏജൻന്റിൽ നിന്നാണ് ഭാഗ്യക്കുറി വിറ്റു പോയിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്ന് വിറ്റ് പോയ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ദേവാനന്ദ് എന്ന ഏജന്റിൽ നിന്ന് വിറ്റ IB 117539 എന്ന ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. 50 ലക്ഷം രൂപയാണ് സമ്മാനം.
ALSO READ : നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു; സർക്കാരിനെതിരെ ഉമ്മന്‍ചാണ്ടി
ഇന്ന് മെയ് 22ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ നറുക്കെടുപ്പ് നടന്നത്. വൈകിട്ട് 4.30ന് ശേഷം ഫലത്തിന്റെ പൂർണ രൂപം ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസദ്ധീകരിക്കുന്നതാണ്. VB, IB, SB, HB, UB, KB എന്നീ ആറ് ശ്രേണികളിലായിട്ടാണ് ലോട്ടറി വകുപ്പ് വിഷു ബമ്പർ ഇറക്കിയത്.
അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 12 പേർക്കാണ് സമ്മാനം ലഭിക്കുന്നത്. കൂടാതെ ഏറ്റവും കുറഞ്ഞത് 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളാണ് വിഷു ബമ്പറിന് ഒരുക്കിട്ടുള്ളത്. 43,86,000 ടിക്കറ്റുകളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചിറക്കിയത്. ഇതിൽ 43,69,202 ടിക്കറ്റുകൾ വിറ്റു പോയതാണ് വകുപ്പ് അറിയിച്ചു. 250 രൂപയായിരുന്നു ടിക്കറ്റ് വില.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.