തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി ഓണാഘോഷം മഴയിൽ മുങ്ങാൻ സാധ്യത. മധ്യ-തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നാല് ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഏഴിന് അതായത് ഉത്രാട നാളിൽ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, എറണാകുളം, ഇടുക്കി കോഴിക്കോട്, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തിരുവോണ ദിനത്തിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മലയോരമേഖലയിലടക്കം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോമറിൻ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കാരണം. 


മലവെള്ള പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു, കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: ചിറ്റാറിന്റെ കൈവഴിയായ മങ്കയം ആറ്റിൽ കുളിക്കാനിറങ്ങിയ 10 പേരടങ്ങുന്ന സംഘം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. 8 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ ഒരു കുട്ടി മരിക്കുകയും ബന്ധുവിനെ കാണാതാവുകയും ചെയ്തു.നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് മൻസിലിൽ സുനാജ് - അജ്മി ദമ്പതികളുടെ മകൾ  നസ്റിയ ഫാത്തിമ (9) ആണ് മരിച്ചത്. ബന്ധുവായ ഷാനി (33) യെയാണ് ഇനി കണാതായത്. തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.മങ്കയത്തിനു സമീപത്തുള്ള വാഴത്തോപ്പ് ഭാഗത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മലവെള്ളം എത്തിയത്.


Also Read: Onam 2022 : ഓണത്തിന് തിരുവിതാംകൂർ മഹാരാജാവിന് കാണിക്ക അർപ്പിക്കാൻ അഗസ്ത്യമലയിലെ കാണിക്കാർ എത്തുന്നതിന് പിന്നിലെ ചരിത്രം


 


ഒഴുക്കിൽ പെട്ട് കണ്ടെത്തിയ ഹൈറു (6) വിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിൽ അര കി.മീറ്ററോളം മാറി മങ്കയം പമ്പ് ഹൗസിനു പിറകിൽ നിന്നാണ് കുട്ടികളെ കണ്ടെടുത്തത്. ഇന്നലെ ഉച്ച മുതൽ പൊന്മുടിയുടെ അടിവാരമായ ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന്, വനം സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മങ്കയം ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച വിനോദ സഞ്ചാരികളെ അഞ്ചു മണിയോടെ അധികൃതർ കരയ്ക്കു കയറ്റി വിട്ട് പാസ് വിതരണം നിറുത്തി വെച്ചു.ഇതിനു ശേഷം ഇവിടെയെത്തിയ പത്തംഗ സംഘം മറ്റൊരു വഴിയിലൂടെയാണ് ആറ്റിൽ കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. പാലോട് പൊലീസും വിതുരയിൽ നിന്ന്  ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തെരച്ചിലിന് നേതൃത്വം നൽകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.