Kerala Weather: ഈ ജില്ലകളിൽ മണിക്കൂറുകൾക്കിടയിൽ കനത്ത മഴ സാധ്യത! ജാഗ്രത പാലിക്കുക
അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത വിവിധ ജില്ലകളില്ഡ കനത്ത മഴ തുടരുകയാണ്. പലയിടത്തും മഴക്കെടുതികൾ കാരണം ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. അതിനിടെ അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ALSO READ: ബാർകോഴ ആരോപണം; കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്, ഗൂഢാലോചനയുണ്ടെങ്കിൽ തുടർനടപടി
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
അതേസമയം തലസ്ഥാനത്ത് ശക്തമായ മഴ. ഒന്നരമണിക്കൂറിനുള്ളിൽ പെയ്തത് 52 മില്ലിമീറ്റർ മഴയാണ്. തമ്പാനൂരിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും രൂക്ഷം. കിഴക്കേക്കോട്ടയിൽ കടകളിൽ വെള്ളം കയറി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 34 ദുരിതാശ്വാസ ക്യാമ്പുകൾ ആണ്. 666 കുടുംബാംഗങ്ങളെ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. കൂടാതെ കൊച്ചിയിൽ മഴയെത്തുടർന്ന് പലയിടത്തും വെള്ളം കയറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.