Kerala Welfare Pension Fraud: കുറ്റക്കാരിയല്ലെന്ന് ഉറപ്പുണ്ട്, ക്ഷേമ പെൻഷൻ വേണ്ടെന്ന് അപേക്ഷിച്ചിരുന്നു; പ്രതികരിച്ച് ജീവനക്കാരി
Kerala Welfare Pension Fraud: രേഖകളെല്ലാം കൈവശമുണ്ടെന്നും വകുപ്പ് ആവശ്യപ്പെട്ടാൽ സമർപ്പിക്കുമെന്നും ശോഭ ചന്ദ്ര പറഞ്ഞു.
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ തട്ടിപ്പിൽ പ്രതികരിച്ച് മൃഗസംരക്ഷണ വകുപ്പിലെ വെറ്റിനറി സർജനായ ശോഭ ചന്ദ്ര. ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ മൃഗസംരക്ഷണ വകുപ്പിലെ 74 പേരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആ ലിസ്റ്റിൽ ശോഭ ചന്ദ്രയുമുണ്ടായിരുന്നു.
2018ൽ സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് ക്ഷേമ പെൻഷൻ ഒഴിവാക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നുവെന്ന് ശോഭ ചന്ദ്ര പറഞ്ഞു. ക്ഷേമ പെൻഷൻ ആവശ്യമില്ലാത്തതിനാൽ മസ്റ്റർ ചെയ്തിട്ടില്ല. അപേക്ഷ റദ്ദാവാത്തതും പണം അക്കൗണ്ടില്‍ വന്നതും ഇങ്ങനൊരു വിവാദം ഉണ്ടായപ്പോഴാണ് അറിയുന്നതെന്നും ശോഭ കൂട്ടിച്ചേർത്തു. 2019 ഏപ്രിൽ വരെ 13000 രൂപയാണ് ശോഭയുടെ അക്കൗണ്ടിലേക്ക് ക്ഷേമ പെൻഷൻ വകയായി എത്തിയത്.
'പഠനം കഴിഞ്ഞ്, ജോലി ഇല്ലാതിരുന്ന സമയത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തിരുന്നു. അപേക്ഷിക്കുന്ന സമയത്ത് വളരെ ദരിദ്രയായിരുന്നു. കൂലിപ്പണി ചെയ്തായിരുന്നു മാതാപിതാക്കള്‍ കുടുംബം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ 2018ൽ സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് മലയിന്‍കീഴ് പഞ്ചായത്തില്‍ നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ റദ്ദാക്കാനായി എഴുതി നല്‍കി. 1000 രൂപയായിരുന്നു അക്കാലത്ത് പെന്‍ഷനായി ലഭിച്ചിരുന്നത്. ശമ്പളം ലഭിച്ചുതുടങ്ങിയപ്പോള്‍ ഈ പെന്‍ഷനെ പറ്റി ശ്രദ്ധിച്ചിരുന്നില്ല.
റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയതിനാല്‍ ഇനി പെന്‍ഷന്‍ വരില്ല എന്നാണ് കരുതിയത്. ഇങ്ങനൊരു വിവാദം ഉണ്ടായപ്പോഴാണ് അപേക്ഷ റദ്ദാവാത്തതും പണം അക്കൗണ്ടില്‍ വന്നതും അറിയുന്നത്. പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്തിട്ടില്ലെന്നും ശോഭ പറഞ്ഞു.
പെൻഷൻ റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിന്റെ രേഖകളെല്ലാം കൈവശമുണ്ട്. വകുപ്പ് ആവശ്യപ്പെട്ടാൽ സമർപ്പിക്കും. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആ ഉറപ്പുള്ളത് കൊണ്ടാണ് രംഗത്ത് വന്നതെന്നും ശോഭ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.