Eid Al Adha 2022: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10 ന്
Eid Al Adha 2022: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10 ന് ആഘോഷിക്കും. ഇന്നലെ സംസ്ഥാനത്ത് മാസപ്പിറവി കണ്ടിരുന്നു.
Eid Al Adha 2022: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10 ന് ആഘോഷിക്കും. ഇന്നലെ സംസ്ഥാനത്ത് മാസപ്പിറവി കണ്ടിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, കോഴിക്കോട് ഖാദിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെയും ഇബ്രാഹീം ഖലീലുൽ ബുഖാരിയുടെയും പ്രതിനിധികൾ, സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്.
Also Read: എകെജി സെന്റർ ആക്രമണം: സുരക്ഷ വർധിപ്പിച്ച് പോലീസ്
തിരുവനന്തപുരത്ത് വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് പ്രഖ്യാപനം. മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ദുല്‍ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി ബലിപെരുന്നാളും ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അറഫ ദിനം ജൂലൈ ഒൻപത് ശനിയാഴ്ചയായിരിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. അതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂലൈ ഒൻപതിനും അറഫ ദിനം ജൂലൈ 8 വെള്ളിയാഴ്ചയുമാണ്.
Also Read: എകെജി സെന്റററിനു നേരെ ബോംബേറ്
എകെജി സെന്റർ ആക്രമണം: സുരക്ഷ വർധിപ്പിച്ച് പോലീസ്
എകെജി സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് പോലീസ് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികൾക്കു മുന്നിൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ–സെക്രട്ടേറിയറ്റ് മന്ദിരങ്ങളിലും കെപിസിസി ഓഫിസ് ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾക്കു മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നഗര പാതകളിൽ എല്ലായിടത്തും പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പൂർണമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. ഇതിനിടയിൽ പാർട്ടി ഓഫിസിനു നേരെ നടന്ന ആക്രമണം കലാപത്തിനു നടത്തിയ നീക്കമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
സംഭവത്തെ തുടർന്ന് കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ഡിസിസി ഓഫിസ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ വരവ് കണത്തിലെടുത്ത് വിമാനത്താവളത്തിലും വന്‍ സുരക്ഷയൊരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...