ദുരൂഹതയോഴിയാതെ സ്പ്രിംഗ്ളര്‍;മലക്കം മറിഞ്ഞ് സര്‍ക്കാര്‍!
വിവാദമായ കോവിഡ് വിവരശേഖരണ നപടിയില്‍ പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെ മലക്കംമറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍.
തിരുവനന്തപുരം:വിവാദമായ കോവിഡ് വിവരശേഖരണ നപടിയില്‍ പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെ മലക്കംമറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍.
അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവരശേഖരം അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്
രാഷ്ട്രീയമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയമാണ്.
കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും
ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ട എന്നാണ് നിര്‍ദേശം.
തദ്ദേശഭരണവകുപ്പാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ വിവാദകമ്പനിയുടെ സൈറ്റില്‍നിന്ന് ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്.
സ്പ്രിംഗ്ളര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച്
സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക്
എന്തുകൊണ്ട് അപ്ലോഡ് ചെയ്യുന്നില്ല എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്പിച്ചത് എന്തിനാണ്?
എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്പ്രിംഗ്ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്ബനി മറിച്ചു വില്‍ക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക്
നല്കാന് കഴിയുക? എന്നും രമേശ് ചെന്നിത്തല ചോദിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിച്ച മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ സ്പ്രിംഗ്ളര്‍ ഒരു പിആര്‍ കമ്പനി അല്ല എന്ന മറുപടിയാണ് നല്‍കിയത്.
കൂടുതല്‍ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രി വിശദീകരിച്ചതും ഇല്ല,
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് ഇക്കാര്യത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.