മലപ്പുറം: വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പി.സി ജോര്‍ജ്ജിന്‍റെ വര്‍ഗ്ഗീയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോര്‍ജ്ജിന്‍റെ അറസ്റ്റ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്നും ഇത് സ്വാഭാവികമായും ചെയ്യേണ്ട നടപടിയാണെന്നും പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാര്‍ത്താ മാധ്യമങ്ങള്‍ ഇത്തരം സംഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മിതത്വം പാലിക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നടത്തുന്ന തരംതാണ അല്പത്തമാണ് നടക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Read Also: ഈ നക്ഷത്രക്കാർക്ക് വാഹനയോഗം, ശ്രദ്ധിക്കേണ്ടവർ ഇക്കൂട്ടർ..


ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന തരത്തില്‍ വര്‍ഗീയത വളര്‍ത്തി അത് വോട്ടാക്കി മാറ്റാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ശബരിമല വിഷയം വര്‍ഗീയമായി ഏറ്റെടുത്തിട്ട് പോലും കേരളത്തില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും നടക്കാത്തതു കൊണ്ടാണ് പച്ചക്ക് വര്‍ഗീയത പറയുന്നത്. 


തീവ്രവികാരം കത്തിച്ച് അതില്‍നിന്ന് നേട്ടം കൊയ്യാമെന്ന് കരുതുന്നത് കേരളത്തില്‍ നടപ്പാകില്ല. അതുകൊണ്ടാണ് സംഘ്പരിവാര്‍ നേതാക്കള്‍ ബഹളം വെക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സമാധാനത്തിലൂടെ കഴിയുന്ന സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

Read Also: Malappuram : മലപ്പുറത്ത് നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം 


ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിയില്ല. ഇത്തരം വിദ്വേഷ പ്രസംഗം ആര് നടത്തിയാലും ആളുടെ വലിപ്പം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കേരളത്തിന്റെ സെക്യുലര്‍ മനസ്സിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ