തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്‌ഠ’ പുരസ്കാരം (Vayoshreshtha Samman) കേരളത്തിന് ലഭിച്ചതായി മന്ത്രി (Minister) ആർ ബിന്ദു (R Bindu). സാമൂഹ്യനീതിവകുപ്പിനാണ് ദേശീയ പുരസ്‌കാര നേട്ടം. വയോജന പരിപാലനത്തിലെ രാജ്യത്തെ മികച്ച മാതൃകയ്ക്കാണ് കേരളം (Kerala) നേട്ടം കൈവരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിർന്ന പൗരൻമാർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും നന്നായി നടപ്പിൽ വരുത്തിയതിനാണ് കേരളത്തിന് പുരസ്ക്കാരം. രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കൽ നിയമം’ (Maintenance and Welfare of Parents and Senior Citizens Act) ഏറ്റവും മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അടുത്ത വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സ്വീകരിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.


Also Read: Food Sequrity Award| ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം Kerala


കോവിഡ് കാലത്ത് മുതിർന്നവരുടെ പരിപാലനത്തിന് വയോക്ഷേമ കോൾ സെന്ററുകൾ തുടങ്ങുകയും വൃദ്ധസദനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു സർക്കാർ. അവാർഡിന് പരിഗണിക്കാൻ കേരളം മുന്നോട്ടു വെച്ച കാര്യങ്ങളിൽ പ്രധാനപ്പെട്ട നടപടിയാണിത്.  


Also Read: Antibiotic : കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത സംസ്ഥാനമാക്കാൻ ആരോഗ്യ വകുപ്പിന്റെ കർമ്മ പദ്ധതി


അതേസമയം, സംസ്ഥാനത്തെ കോളേജുകൾ പൂർണ്ണ നിലയിൽ തുറക്കുന്ന കാര്യത്തിൽ വിശദമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും മന്ത്രി അറിയിച്ചു. കോളേജുകൾ തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് വാക്സിനേഷൻ കൃത്യമായി നൽകും. ഇതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് വാക്‌സീൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 


കോളേജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കും. രണ്ടു ദിവസത്തിനകം യോഗം ചേർന്ന് പുരോഗതി വിലയിരുത്തും. 


Also Read: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് 


ഒക്ടോബർ 18ന് മുഴുവൻ ക്ലാസുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം പരിശോധിച്ച് മാത്രമേ എടുക്കൂ. ഒക്ടോബർ 4-ന് അവസാന വർഷ വിദ്യാർത്ഥികൾ കോളേജിൽ (College) എത്തിയ ശേഷം ഇക്കാര്യം പരിശോധിക്കും. കോളജുകളിൽ 90 ശതമാനം വിദ്യാർത്ഥികൾക്കും (Students) വാക്സിനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി (Minister) പറഞ്ഞു.    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.