കൊച്ചി : എസ് ഐ പരസ്യമായി അപമാനിച്ചുയെന്നും മാനസികമായി പീഡിപ്പിച്ചുയെന്നും വനിത സിപിഒയുടെ പരാതി. കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ജിൻസൻ ഡൊമിനിക്കിനെതിരെയാണ് വനിത സിപിഒ പരാതി നൽകിയിരിക്കുന്നത്. എസ് ഐയുടെ മാനസിക പീഡനം ചോദ്യം ചെയ്തപ്പോൾ വനിത പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നുയെന്നാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെ തുടർന്ന് പോലീസുകാരി സ്റ്റേഷന്റെ വിശ്രമമുറിയിൽ കയറി വാതിലടച്ചിരുന്നു. വനിത സിപിഒ വാതിൽ തുറക്കാതെ വന്നപ്പോൾ സഹപ്രവർത്തകർ ചേർന്ന് വാതിൽ ചവിട്ട് തുറക്കുകയായിരുന്നു. ഇന്ന് ജനുവരി 14ന് രാവിലെയാണ് പനങ്ങാട്  സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.


ALSO READ : കാസർഗോഡും നിക്ഷേപ തട്ടിപ്പെന്ന് ആരോപണം; 96 ശതമാനം വരെ പലിശ വാഗ്ദാനം, നിക്ഷേപരിൽ പണം തട്ടി ഉടമ മുങ്ങിയതായി പരാതി


സ്റ്റേഷൻ ഡ്യൂട്ടി സംബന്ധിച്ച് എസ് ഐ വനിത പോലീസുകാരിയെ അധിക്ഷേപിച്ചുയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഇത് വനിത ഉദ്യോഗസ്ഥ ചോദ്യം ചെയ്തപ്പോൾ അപമാനിച്ചു ഇറക്കി വിടുകയായിരുന്നു. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ് ഐ ജിൻസനും മറ്റ് ഉദ്യോഗസ്ഥരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഡിസിപി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.