കൊറോണ: സംസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍റര്‍ സജ്ജം
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിലും കൊറോണ (COVID19) പിടിമുറുക്കിയ സാഹചര്യത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍റര്‍ തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കൂടാതെ കാള്‍ സെന്‍റര്‍ തുറന്നതു മുതല്‍ നിരവധി പേരാണ് കൊറോണ സംശയനിവാരണത്തിനായി വിളിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Also read: കൊറോണ: കേരളത്തില്‍ പുതിയ കേസുകള്‍ ഇല്ല; 3313 പേര്‍ നിരീക്ഷണത്തില്‍
കൊറോണയെക്കുറിച്ച് അറിയാന്‍ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ടും കിട്ടുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയത്. ഇനിമുതല്‍ ആര്‍ക്കും കൊറോണയെക്കുറിച്ച് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
നമ്പറുകള്‍ ഇതാണ്
0471 2309250, 0471 2309251, 04712309252, 04712309253, 04712309254, 04712309255 ഇവയാണ്. 21 പേരാണ് ഈ കാള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്കൂളുകളിലേ ജീവനക്കാരും, എന്‍എച്ച്എമ്മിലേ ജീവനക്കാരും, ജെഎച്ച്ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഈ പദ്ധതിയില്‍ പങ്കെടുത്തിരിക്കുന്നത്,