കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ കള്ളുചെത്ത് പരിശീലന കേന്ദ്രം കോഴിക്കോട് തുറക്കും. കേരമധു ടെക്നീഷ്യന്‍ ട്രെയ്നിംഗ് സെന്റര്‍ എന്നാണ് കള്ളുചെത്ത് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ സ്കൂളിന്റെ പേര്. കോഴിക്കോട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനും കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘവും ചേര്‍ന്ന് കോടഞ്ചേരിയില്‍ സൊസൈറ്റിയുടെ അഞ്ചേ കാല്‍ ഏക്കര്‍ തെങ്ങിന്‍ തോപ്പിലാണ് ക്യാമ്പസ് ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളുചെത്തു മേഖലയിലെ വിദഗദ്ധ തൊഴിലാളികളാണ് അധ്യാപകരായെത്തുക‍. രണ്ട് മാസമാണ് കോഴ്സ് കാലാവധി. മാസം 5000 രൂപ സ്റ്റൈപെന്‍ഡുണ്ട്. 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് കള്ളുചെത്താന്‍ പഠിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരം ജോലിയും നല്‍കും.


ട്രെയിനിംഗ് സെന്‍റര്‍ നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. പരമ്പരാഗത ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കാനും യുവാക്കള്‍ക്ക് ജോലി നല്‍കാനുമാണ് പുതിയ സംരംഭമെന്ന് സംഘാടകര്‍ പറഞ്ഞു.