കൊച്ചി: കേരളത്തിന് കേന്ദ്രം അനുവധിച്ച മൂന്നാമത്തെ വന്ദേ ഭാരത് ഉടൻ സർവ്വീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്.  മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും സർവ്വീസ് ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന സാഹചര്യത്തിൽ ഫ്ലാഗ് ഓഫ് ചടങ്ങ് നടത്താൻ സാധിക്കില്ല എന്നുള്ളതായിരുന്നു ഇതിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത്. തെരഞ്ഞെടുപ്പ് ഫലപ്ര്യാപനം കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഹിന്ദുമതത്തില്‍ നിന്ന് മതം മാറിയാല്‍ സ്വത്ത് കിട്ടുമോ? മതം മാറിയവരുടെ മക്കളുടെ അവസ്ഥ എന്താകും? അറിയാം...


മുൻ റിപ്പോർട്ടുകൾ പ്രകാരം എറണാകുളം - ബെംഗളൂരു റൂട്ടിൽ തന്നെയാകും പുതിയ വന്ദേ ഭാരതും സർവ്വീസ് നടത്തുക. മറ്റുപല റൂട്ടുകളും  ഇത്തവണ ചർച്ചയായിരുന്നെങ്കിലും എറണാകുളം - ബെംഗളൂരുവിന് തന്നെയാണ് മുൻ തൂക്കം കൂടുതൽ. റെയില്‍വേയുടെ ഭാഗത്ത് നിന്ന് എറണാകുളം - ബെംഗളൂരു സര്‍വീസിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഈ സർവ്വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിൽ നിന്നുമുള്ള യാകത്രക്കാർക്ക് മാത്രമല്ല കർണാടകക്കാർക്കും ​ഗുണം ലഭിക്കും. അതേസമയം മൂന്നാം മോദി സർക്കാർ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇപ്പോൾ ഞായറാഴ്ച്ചയിലേക്ക് മാറ്റിയേക്കും എന്ന തരത്തിലും വാർത്തകൾ എത്തുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.