Covid കാലത്ത് ആൾക്കൂട്ടമുണ്ടാക്കി, മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ പോലീസ് കേസ്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും, നടന്‍ രമേഷ് പിഷാരടിക്കും എതിരെ പോലീസ് കേസ്.
Kozhikode: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും, നടന്‍ രമേഷ് പിഷാരടിക്കും എതിരെ പോലീസ് കേസ്.
മേത്ര ആശുപത്രിയിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല എന്നാണ് ആരോപണം. എലത്തൂർ പോലീസ് ആണ് കേസ് എടുത്തിരിയ്ക്കുന്നത്. മേത്ര ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കി എന്നാണ് കേസ്.
ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മമ്മൂട്ടിയും (Mammootti) നടന്‍ രമേഷ് പിഷാരടിയും (Ramesh Pisharody) തീവ്ര പരിചരണ വിഭാഗത്തിൽ എത്തി. ഇവിടെയ്ക്കുള്ള വഴിയിൽ താരങ്ങളെ കാണാന്‍ ആളുകൾ കൂട്ടം കൂടി. അതേസമയം, ഉദ്ഘാടന ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പൂര്‍ണ്ണമായും പാലിച്ചായിരുന്നു നടന്നത്. അതിന് ശേഷമാണ് ആൾക്കൂട്ടം കൂടിയത്.
സിനിമാ നിർമ്മാതവ് ആന്‍റോ ജോസഫ് , ആശുപത്രി മാനേജ്മെന്‍റ് എന്നിവർക്കെതിരെയും കേസുണ്ട്. താരങ്ങളെ ഒരു നോക്ക് കാണാന്‍ 300 ഓളം പേർ കൂടിയിരുന്നതായി കേസെടുത്ത എലത്തൂർ എസ് ഐ കെ ആർ രാജേഷ് കുമാർ പറഞ്ഞു.
ഉദ്ഘാടനവേളയില്‍ മമ്മൂട്ടി തന്‍റെ ഇടതുകാലിലെ ലിഗമെന്‍റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്നും വെളിപ്പെടുത്തിയിരുന്നു. കാലു ചെറുതായാല്‍ ആള്‍ക്കാര്‍ കളിയാക്കും അതാണ് ഇതുവരെ ഓപ്പറേഷന്‍ ചെയ്യാത്തതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.