അടുത്ത വര്‍ഷം വിരമിക്കുന്നതിന് മുന്‍പ് കൊല്ലമുള കുന്നത്തുവീട്ടിലെ ജയിംസിന്‍റെ മകൾ ജെസ്നയെ കണ്ടെത്തുമെന്ന് പത്തനംതിട്ട പോലീസ് മേധാവി കെജി സൈമണ്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജെസ്ന തിരോധാന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സൈമണിനെ ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ചുമതലയുള്ള സൂപ്രണ്ടിന്‍റെ പൂര്‍ണ അധിക ചുമതല നല്‍കി. നിലവില്‍ ജസ്ന കേസ് അന്വേഷിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അധിക ചുമതലയാണ് സൈമണിനു നല്‍കിയിരിക്കുന്നത്. 


കൊറോണ: തൊഴിലാളികൾക്കായി അന്താരാഷ്ട്ര നീതി ന്യായ സംവിധാനത്തിന് രൂപം നൽകണം


കൂടത്തായി കൂട്ടകൊലപാതക കേസിന്‍റെ ചുരുളഴിച്ച സൈമണിന് ജസ്നയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. തച്ചങ്കരിയുമായി ചേര്‍ന്ന് നടത്തിയ നീക്കം ഏതാണ്ട് ഫലം കണ്ടതോടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിലേക്ക് സൈമണിനെ ഉള്‍പ്പെടുത്തുന്നത്. 


ഈ വര്‍ഷം അവസാനത്തോടെ വിരമിക്കുന്ന സൈമണ്‍ അതിനു മുന്‍പ് ജസ്നയെ കണ്ടെത്തുമെന്നുള്ള ഉറച്ച തീരുമാനതതിലാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ജസ്ന കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 


പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു -വി. മുരളീധരന്‍


മാർച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ജെസ്നയെ കുറിച്ച് ആശ്വാസകരമായ ഒരു റിപ്പോര്‍ട്ട് ലഭിച്ചത് അതാദ്യമായിരുന്നു. 2018 മാര്‍ച്ച്‌ 22നാണ് മുക്കൂട്ടുതറയില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ കാണാതായത്. 


ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ജസ്നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.


ടിവി ചലഞ്ച്; വിദ്യാര്‍ത്ഥികള്‍ക്കായി മഞ്ജുവിന്‍റെ വക അഞ്ച് ടിവി!!


ജസ്ന തിരോധാന കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ടോമിന്‍ തച്ചങ്കരി വെളിപ്പെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജസ്നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. 


ജസ്ന ജീവിച്ചിരിപ്പുണ്ടെന്നും നിലവില്‍ കേരളത്തിന് പുറത്തുള്ള ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ, ജസ്നയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് ഡിജിപി പ്രഖ്യാപിച്ചിരുന്നു.